ETV Bharat / sports

ടോട്ടൻഹാം​ വിടാൻ അനുമതി; ഹാരി കെയ്​ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്​? - ഹാരി കെയ്​ൻ

ക്ലബ് വിട്ടുപോവാനുള്ള ഇംഗ്ലണ്ട് നായകന്‍റെ താല്‍പര്യത്തോട് ചെയർമാൻ ഡാനിയൽ ലെവി അനുകൂല നിലപാട് സ്വീകരിച്ചതായാണ് ബ്രിട്ടീഷ്​ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്യുന്നത്.

Harry Kane set to join manchester city  Harry Kane  manchester city  Tottenham Hotspur F.C  ഹാരി കെയ്​ൻ  മാഞ്ചസ്റ്റർ സിറ്റി
ടോട്ടൻഹാം​ വിടാൻ അനുമതി; ഹാരി കെയ്​ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്​?
author img

By

Published : Jul 24, 2021, 2:04 AM IST

ലണ്ടൻ: സൂപ്പർ സ്​ട്രൈക്കര്‍ ഹാരി കെയ്​ന്​ ക്ലബ്​ വിടാൻ ടോട്ടൻഹാം ഹോട്​സ്​പർ അനുമതി നൽകിയതായി റിപ്പോര്‍ട്ട്. ക്ലബ് വിട്ടുപോവാനുള്ള ഇംഗ്ലണ്ട് നായകന്‍റെ താല്‍പര്യത്തോട് ചെയർമാൻ ഡാനിയൽ ലെവി അനുകൂല നിലപാട് സ്വീകരിച്ചതായാണ് ബ്രിട്ടീഷ്​ മാധ്യമങ്ങൾ റി​പ്പോർട്ട്​ ചെയ്യുന്നത്. ഇതോടെ ചിര വൈരികളായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്​ 27കാരനായ താരം ചേക്കേറാനുള്ള സാധ്യതകൾ സജീവമായി.

160 മില്ല്യന്‍ പൗണ്ടിന് നാലോ, അഞ്ചോ വര്‍ഷത്തെ കരാറില്‍ കെയ്​ൻ മാഞ്ചസ്റ്റർ സിറ്റിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആഴ്ചയിൽ നാലു ലക്ഷം പൗണ്ടായിരിക്കും പ്രതിഫലമെന്നാണ്​ സൂചന. കഴിഞ്ഞ ആഴ്ച നടന്ന സഹോദരന്‍റെ വിവാഹത്തിനിടെ ഇക്കാര്യം താരം വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്തിമ കരാറില്‍ തീരുമാനമെത്തിയിട്ടില്ല.

also read: ജാദോൺ സാഞ്ചോയെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; സ്വപ്ന സാക്ഷാത്കാരമെന്ന് താരം

അതേസമയം ടോട്ടൻഹാം വിടാന്‍ താരം നേരത്തെ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു. മുൻ ദേശീയ താരം ഗാരി നെവിലിന്​ നൽകിയ അഭിമുഖത്തില്‍ ഇക്കാര്യം താരം തുറന്ന് പറയുകയും ചെയ്തു. ഇംഗ്ലീഷ്​ ടീമുകൾ അതിശയിപ്പിക്കുന്ന പ്രകടനമാണ്​ കാഴ്ചവെക്കാറുള്ളതെന്നും അത്തരം മത്സരങ്ങളിൽ പങ്കാളിയാകാനാണ്​ ആഗ്രഹിക്കുന്നതെന്നുമായിരുന്നു കെയ്ന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.