ETV Bharat / sports

ഹാരികെയിന്‍ തിരിച്ചെത്തി; ടോട്ടന്‍ഹാം വീണ്ടും വിജയ വഴിയില്‍

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ടോട്ടന്‍ഹാമിന് വെസ്റ്റ് ബ്രോമിനെതിരായ ജയം ആശ്വാസം പകരും

harry kane come back news  tottenham win news  harry kane with goal news  ഹാരി കെയിന്‍ തിരിച്ചെത്തി വാര്‍ത്ത  ഹാരി കെയിന് ഗോള്‍ വാര്‍ത്ത  ടോട്ടന്‍ഹാമിന് ജയം വാര്‍ത്ത
ഹാരികെയിന്‍
author img

By

Published : Feb 7, 2021, 9:55 PM IST

Updated : Feb 8, 2021, 12:57 PM IST

ലണ്ടന്‍: പരിക്ക് ഭേദമായി ഇംഗ്ലീഷ് ഫോര്‍വേഡ് ഹാരി കെയിന്‍ തിരിച്ചെത്തിയ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ടോട്ടന്‍ഹാമിന് ജയം. ദുര്‍ബലരായ വെസ്റ്റ് ബ്രോമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം പരാജയപ്പെടുത്തിയത്.

ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ടോട്ടന്‍ഹാം എട്ടാം സ്ഥാനത്തേക്കുയര്‍ന്നു. ടോട്ടന്‍ഹാം ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്കുതിര്‍ത്ത മത്സരത്തില്‍ ഹാരികെയിന്‍(54), സണ്‍ ഹ്യുമിന്‍(58) എന്നിവര്‍ ടോട്ടന്‍ഹാമിനായി വല കുലുക്കി. ടോട്ടന്‍ഹാം 13ഉം വെസ്റ്റ് ബ്രോം നാലും ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ടോട്ടന്‍ഹാമിന്‍റെ രണ്ട് ഷോട്ടുകള്‍ക്ക് മാത്രമെ ലക്ഷ്യം ഭേദിക്കാനായുള്ളു. പന്തടക്കത്തിന്‍റെയും പാസുകളുടെ കണിശതയുടെയും കാര്യത്തില്‍ മുന്നില്‍ നിന്ന മൗറിന്യോയുടെ ശിഷ്യന്‍മാര്‍ മത്സരത്തിലുടനീളം വെസ്‌റ്റ് ബ്രോമിന് മേല്‍ ആധിപത്യം പുലര്‍ത്തി.

പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തെ ഇറക്കിയും ടോട്ടന്‍ഹാം മത്സരത്തില്‍ റെക്കോഡിട്ടു. ടോട്ടന്‍ഹാമിന്‍റെ യൂത്ത് ടീമിന് വേണ്ടി കളിച്ച ഡാനി സ്‌കാര്‍ലെറ്റിനാണ് സീനിയര്‍ ടീമില്‍ അവസരം ലഭിച്ചത്. പകരക്കാരന്‍റെ റോളില്‍ ഡാനി സ്‌കാര്‍ലെറ്റാണ് ടോട്ടന്‍ഹാം ജേഴ്‌സിയില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിന്‍റെ അണ്ടര്‍ 15 ടീമിലും 16 ടീമിലും നേരത്തെ സ്‌കാര്‍ലെറ്റ് അംഗമായിരുന്നു.

ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ലീഗിലെ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ദുര്‍ബലരായ എവര്‍ടണ്‍ സമനിലയില്‍ തളച്ചു. യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.

Last Updated : Feb 8, 2021, 12:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.