ഫ്രാങ്ക്ഫെര്‍ട്ട്: ടീമിന്‍റെയും താരങ്ങളുടെയും മൂല്യം ഉയര്‍ത്തുന്നതില്‍ പരിശീലകന്‍ ഹാന്‍സ് ഫ്ലിക്ക് വലിയ പങ്കാണ് വഹിച്ചതെന്ന് ബയേണ്‍ മ്യൂണിക്കിന്‍റെ ജര്‍മന്‍ മുന്നേറ്റ താരം തോമസ് മുള്ളര്‍. ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ ഹാന്‍സ് ഫ്ലിക്ക് നിര്‍ണായക പങ്കാണ് വഹിച്ചത്. കഴിഞ്ഞ സീസണില്‍ ബയേണില്‍ എത്തിയ ഹന്‍സ് ഫ്ലിക്കിന് കീഴില്‍ ട്രിപ്പിള്‍ കിരീടമാണ് ബയേണ്‍ മ്യൂണിക്ക് സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടവും ബയേണിന്‍റെ ഷെല്‍ഫില്‍ എത്തിച്ച ശേഷമാണ് ബയേണ്‍ സീസണ്‍ അവസാനിപ്പിച്ചത്. സീസണിന്‍റെ രണ്ടാം പകുതിയില്‍ അത്‌ഭുതാവഹമായ മുന്നേറ്റമാണ് ബയേണ്‍ ടീമെന്ന നിലയില്‍ സ്വായത്തമാക്കിയതെന്നും മുള്ളര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ യുവേഫയുടെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ഹാന്‍സ് ഫ്ലിക്കാണ് സ്വന്തമാക്കിയത്.
ഹാന്‍സ് ഫ്ലിക്ക് ബയേണിന്‍റെ മൂല്യമുയര്‍ത്തി: തോമസ് മുള്ളര്‍ - ഫ്ലിക്കിനെ കുറിച്ച് മുള്ളര്‍ വാര്‍ത്ത
ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും ചാമ്പ്യന്‍സ് ലീഗ് കിരീടവും ബയേണിന്‍റെ ഷെല്‍ഫില്‍ എത്തിച്ച ശേഷമാണ് ബയേണ്‍ മ്യൂണിക്ക് സീസണ്‍ അവസാനിപ്പിച്ചത്