ലണ്ടൻ: ഏഴ് വർഷങ്ങൾക്ക് മുൻപ് വിടപറഞ്ഞ ക്ലബിലേക്ക് വീണ്ടും വരികയാണ് വെയ്‌ല്‍സ് സൂപ്പർതാരം ഗരെത് ബെയ്‌ല്‍. താരങ്ങളുടെ കൈമാറ്റ വിപണിയില്‍ ഏറ്റവും ശ്രദ്ധേയമായ നീക്കം നടത്തിയാണ് റയല്‍ മാഡ്രിഡില്‍ നിന്ന് ഗരെത് ബെയിലിനെ ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാം സ്വന്തമാക്കിയത്. അതോടൊപ്പം പ്രതിരോധ താരം സെർജിയോ റെഗുലിയനെയും ടോട്ടൻഹാം സ്വന്തമാക്കി. പരിക്കില്‍ നിന്ന് മുക്തനായി വൈദ്യ പരിശോധനകൾക്ക് ശേഷം ബെയ്‌ല്‍ ഒക്‌ടോബർ 17ന് വെസ്റ്റ് ഹാമിന് എതിരെ നടക്കുന്ന മത്സരത്തില്‍ ടോട്ടൻഹാമിന് വേണ്ടി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തില്‍ ഒൻപതാം നമ്പർ ജെഴ്സിയിലാകും ബെയ്‌ല്‍ ടോട്ടൻഹാമില്‍ കളിക്കുക.
-
Bale. Is. Back.
— Tottenham Hotspur (@SpursOfficial) September 19, 2020 " class="align-text-top noRightClick twitterSection" data="
Welcome home, @GarethBale11 😍 #BaleIsBack ⚪️ #COYS pic.twitter.com/iOIWC2ZwtC
">Bale. Is. Back.
— Tottenham Hotspur (@SpursOfficial) September 19, 2020
Welcome home, @GarethBale11 😍 #BaleIsBack ⚪️ #COYS pic.twitter.com/iOIWC2ZwtCBale. Is. Back.
— Tottenham Hotspur (@SpursOfficial) September 19, 2020
Welcome home, @GarethBale11 😍 #BaleIsBack ⚪️ #COYS pic.twitter.com/iOIWC2ZwtC
-
✍️ We are delighted to announce the return of @GarethBale11 to the Club on a season-long loan from Real Madrid!#BaleIsBack ⚪️ #COYS pic.twitter.com/6w8P1CLx61
— Tottenham Hotspur (@SpursOfficial) September 19, 2020 " class="align-text-top noRightClick twitterSection" data="
">✍️ We are delighted to announce the return of @GarethBale11 to the Club on a season-long loan from Real Madrid!#BaleIsBack ⚪️ #COYS pic.twitter.com/6w8P1CLx61
— Tottenham Hotspur (@SpursOfficial) September 19, 2020✍️ We are delighted to announce the return of @GarethBale11 to the Club on a season-long loan from Real Madrid!#BaleIsBack ⚪️ #COYS pic.twitter.com/6w8P1CLx61
— Tottenham Hotspur (@SpursOfficial) September 19, 2020
2013ല്‍ റെക്കോഡ് തുകയ്ക്ക് ടീമിലെത്തിയെങ്കിലും റയല്‍ മാഡ്രിഡില്‍ കളിക്കാൻ അവസരം ലഭിക്കാതിരുന്ന ഗരെത് ബെയ്‌ല്‍ ടീം വിടുമെന്ന വാർത്തകൾ വന്നതോടെയാണ് ടോട്ടൻഹാം അദ്ദേഹത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയത്. ടോട്ടനം ചെയർമാൻ ഡാനിയേല്‍ ലെവി നേരിട്ടാണ് ബെയ്‌ലിന് വേണ്ടി ശ്രമം തുടങ്ങിയത്. പരിശീലകൻ ഹൊസെ മൗറീന്യോയ്ക്കും ബെയ്‌ലിനെ ടീമിലെത്തിക്കാൻ ആഗ്രഹമുണ്ടായിരുന്നു.
-
To all the Spurs fans, after 7 years, I’m back! #COYS @SpursOfficial https://t.co/NbAaUWefQP pic.twitter.com/zGk37PnQe9
— Gareth Bale (@GarethBale11) September 19, 2020 " class="align-text-top noRightClick twitterSection" data="
">To all the Spurs fans, after 7 years, I’m back! #COYS @SpursOfficial https://t.co/NbAaUWefQP pic.twitter.com/zGk37PnQe9
— Gareth Bale (@GarethBale11) September 19, 2020To all the Spurs fans, after 7 years, I’m back! #COYS @SpursOfficial https://t.co/NbAaUWefQP pic.twitter.com/zGk37PnQe9
— Gareth Bale (@GarethBale11) September 19, 2020
" ഇതെനിക്ക് സ്പെഷ്യല്‍ ക്ലബാണ്. ഇവിടെയാണ് എന്‍റെ പേര് ഞാൻ സൃഷ്ടിച്ചത്. ക്ലബും ആരാധകരും എനിക്കേറെ പ്രിയപ്പെട്ടതാണ്. ഫിറ്റ്‌നെസ് വീണ്ടെടുത്ത് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിജയങ്ങളിലേക്കും കിരീട നേട്ടത്തിലേക്കും ടോട്ടൻഹാമിനെ നയിക്കാനാകുമെന്നും ഗരെത് ബെയ്‌ല്‍ പറഞ്ഞു. ടോട്ടൻഹാം വിട്ടുപോകുമ്പോൾ തിരികെ വരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോൾ അത് സാധ്യമായി. ടോട്ടൻഹാമിന് വേണ്ടി കളിക്കാൻ കാത്തിരിക്കുകയാണെന്നും ബെയ്‌ല്‍ പറഞ്ഞു.
17 വയസുള്ളപ്പോൾ സതാംപ്‌ടണില്‍ നിന്നാണ് 2007ല്‍ ബെയ്‌ല്‍ ടോട്ടൻഹാമിലെത്തുന്നത്. 2013ല്‍ അന്നത്തെ റെക്കോഡ് തുകയ്ക്ക് റയലിലേക്ക് പോയ ബെയ്‌ല്‍ ഏഴ് വർഷങ്ങൾക്ക് ശേഷമാണ് 31-ാം വയസില്‍ വീണ്ടും ടോട്ടൻഹാമില്‍ തിരികെയെത്തുന്നത്.