ETV Bharat / sports

ചാമ്പ്യന്‍ പോരാട്ടത്തില്‍ ഫ്രഞ്ച് പടയോട്ടം; പി.എസ്‌.ജി കലാശപ്പോരിന് - champions league news

ലിസ്‌ബണില്‍ നടന്ന സെമി ഫൈനലില്‍ ലെപ്‌സിഗിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുടെ ജയം സ്വന്തമാക്കിയാണ് നെയ്‌മറും കൂട്ടരും ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്

ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത  പിഎസ്‌ജി വാര്‍ത്ത  champions league news  psg news
നെയ്‌മര്‍
author img

By

Published : Aug 19, 2020, 6:20 AM IST

ലിസ്‌ബണ്‍: ചാമ്പ്യന്‍സ് ലീഗിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്‌.ജി കലാശപ്പോരിന് കച്ചമുറുക്കുന്നു. ലിസ്‌ബണില്‍ നടന്ന സെമി ഫൈനലില്‍ ലെപ്‌സിഗിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്‍റെ ജയം സ്വന്തമാക്കിയാണ് നെയ്‌മറും കൂട്ടരുടെയും ഫൈനല്‍ യോഗ്യത നേടിയത്.

ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്ന 44ാമത്തെ ക്ലബാണ് പി.എസ്‌.ജി. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍സില്‍ പ്രവേശിക്കുന്ന ആദ്യ ഫ്രഞ്ച് ടീമെന്ന പ്രത്യേകതയും പി.എസ്‌.ജിക്കുണ്ട്. ഇതിന് മുമ്പ് 2004ലാണ് ഫ്രഞ്ച് ടീം ഫൈനലില്‍ പ്രവേശിച്ചത്. 2003-04 സീസണില്‍ അന്ന് മൊണോക്കോ കലാശപ്പോരില്‍ പോര്‍ട്ടോയോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ എതായാലും കിരീടം സ്വന്തമാക്കാന്‍ എല്ലാ ആയുധങ്ങളും സംഭരിച്ചാണ് പിഎസ്‌ജി പോര്‍ച്ചുഗലിലെ ലിസ്‌ബണിലേക്ക് വണ്ടി കയറിയത്.

മധ്യനിരയില്‍ കളി നിയന്ത്രിച്ച മാര്‍ക്വനോസാണ് പി.എസ്‌.ജിക്കായി ആദ്യ വെടി പൊട്ടിച്ചത്. ലെപ്‌സിഗിന്‍റെ മുന്നേറ്റ താരം ലെയ്‌മര്‍ സൂപ്പര്‍ താരം നെയ്‌മറെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച ഫ്രീ കിക്കാണ് മാര്‍ക്വിനോസ് ഹെഡറിലൂടെ ഗോളാക്കി മാറ്റി. മുന്നേറ്റ താരം ഡി മറിയയുടെ കിക്ക് സമര്‍ഥമായി മാര്‍ക്വിനോസ് വലിയിലെത്തിച്ചു.

നിശ്ചിത സമയത്ത് ആദ്യപകുതിയില്‍ കളി അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ എയിഞ്ചല്‍ ഡി മറിയയാണ് രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കി. നെയ്‌മറിന്‍റെ മിന്നല്‍ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. 56ാമത്തെ മിനട്ടില്‍ ഡി മറിയ ഇടത് വിങ്ങിലൂടെ വെടിയുണ്ട കണക്കെ തൊടുത്തിവിട്ട പാസ് ഹെഡറിലൂടെ യുവാന്‍ ബെര്‍ണാറ്റും വലയിലെത്തിച്ചു. മൂന്ന് അസിസ്റ്റുകളും ഒരു ഗോളുകളും സ്വന്തമാക്കിയ ഡി മറിയയാണ് കളിയിലെ താരം. ലീഗിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ ഡി മറിയയുടെ പേരിലാണ്. എട്ട് മത്സരങ്ങളില്‍ നിന്നും ആറ് അസിസ്റ്റും മൂന്ന് ഗോളുകളുമാണ് ഈ അര്‍ജന്‍റീനന്‍ താരത്തിന്‍റെ പേരിലുള്ളത്.

എംബാപ്പെയും നെയ്‌മറും ഡി മറിയയും അടങ്ങുന്ന മുന്നേറ്റ നിര തുടക്കം മുതല്‍ ആക്രമിച്ച കളിച്ചപ്പോള്‍ ലെപ്‌സിഗ് അപകടം മണത്തിരുന്നു. തുടര്‍ച്ചയായി ഇരുവരും ലെപ്സിഗിന്‍റെ ഗോള്‍മുഖത്ത് ആക്രമിച്ച് കളിച്ചപ്പോള്‍ പന്ത് വലയില്‍ എത്തിക്കാന്‍ സാധിക്കാതെ പോയത് നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ്. പിന്നാലെ ജര്‍മന്‍ കരുത്തര്‍ പ്രതിരോധത്തിലാവുകയും ചെയ്‌തു.

തുടര്‍ച്ചയായി 34 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ സ്വന്തമാക്കി പിഎസ്‌ജി സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്‍റെ നേട്ടത്തിനൊപ്പമെത്തി. 2011ലും 2014ലുമാണ് റയല്‍ ലീഗിലെ 34 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയത്. ഈ സീസണില്‍ നടന്ന 70 മത്സരങ്ങളില്‍ നിന്നായി പിഎസ്‌ജി 70 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

ഓഗസ്റ്റ് 24ന് നടക്കുന്ന സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കും ലിയോണും തമ്മിലുള്ള സെമി ഫൈനലിലെ വിജയികളെ പിഎസ്‌ജി നേരിടും. ബുധാനാഴ്‌ച രാത്രി 12.30നാണ് രണ്ടാമത്തെ സെമി ഫൈനല്‍ പോരാട്ടം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.