ബെംഗളൂരൂ : ഇന്ത്യന്‍ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ശേഖർ ബംഗേര (74) അന്തരിച്ചു. കൊവിഡിനെ തുടര്‍ന്ന് ബ്രഹ്മവറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴായ്ച രാവിലെയായിരുന്നു അന്ത്യം.
also read:വല നിറച്ച് പറങ്കിപ്പട; യൂറോപ്യന്‍ അങ്കത്തിനൊരുങ്ങി റോണോയും കൂട്ടരും
എണ്‍പതുകളില്‍ ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ കീപ്പറും ക്യാപ്റ്റനുമായിരുന്നു. വിവിധ ഫുട്ബോള്‍ അസോസിയേഷനുകളില്‍ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.