പാരിസ് : ലോകകപ്പ് യോഗ്യതമത്സരത്തിൽ വമ്പൻമാർക്ക് വിജയം. പോർച്ചുഗൽ, ഹോളണ്ട്, ഫ്രാൻസ്, ക്രൊയേഷ്യ, നോർവെ എന്നീ ടീമുകളാണ് വിജയത്തോടെ മുന്നേറിയത്.
നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിൻലാൻഡിനെയാണ് കീഴടക്കിയത്. എംബാപെ ഇല്ലാതെ മത്സരത്തിനിറങ്ങിയ ടീം ആന്‍റോയിൻ ഗ്രീസ്‌മാന്‍റെ ഇരട്ടഗോൾ മികവിലാണ് വിജയം നേടിയത്. തുടർച്ചയായ അഞ്ച് മത്സരങ്ങൾക്ക് ശേഷമാണ് ഫ്രാൻസ് ഒരു മത്സരം വിജയിക്കുന്നത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ അസർബൈജാനെതിരെ മത്സരത്തിനിറങ്ങിയ പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ബെര്‍ണാഡോ സില്‍വ, ആന്ദ്രെ സില്‍വ, ഡിയാഗോ ജോട്ട എന്നിവരാണ് ഗോളുകൾ കണ്ടെത്തിയത്. ജയത്തോടെ 13 പോയിന്‍റുമായി ഗ്രൂപ്പ് എയിൽ പോർച്ചുഗൽ ഒന്നാമതെത്തി.
മെംഫിസ് ഡീപേയുടെ ഹാട്രിക്ക് മികവിലാണ് തുർക്കിയെ ഹോളണ്ട് തകർത്തത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഹോളണിന്‍റെ വിജയം. ഈ വിജയത്തോടെ ഗ്രൂപ്പ് ജി യിൽ ഹോളണ്ട് ഒന്നാം സ്ഥാനകത്തേക്കെത്തി. നോർവെയാണ് ഗ്രൂപ്പിൽ രണ്ടാമത്.
ALSO READ: പെലെയുടെ ശസ്ത്രക്രിയ വിജയം; ആരോഗ്യനില ത്യപ്തികരമെന്ന് റിപ്പോർട്ട്
ക്രോയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്ലൊവേനിയയെയും ജിബ്രാൾട്ടറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് നോർവെയുമാണ് പരാജയപ്പെടുത്തിയത്.