സാവോ പോളോ: ശസ്ത്രക്രിയക്ക് പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ആരോഗ്യനിലയില്‍ തൃപ്തികരമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍. ഐസിയുവില്‍ തുടരുന്ന താരം എല്ലാവരുമായും സംസാരിക്കുന്നുണ്ടെന്ന് സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെലെയുടെ വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിത്.
അതേസമയം ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖം പ്രാപിച്ച് വരുന്നതായും 80 കാരനായ പെലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷ.
also read: യുണൈറ്റഡിന്‍റെ കുപ്പായത്തില്‍ ക്രിസ്റ്റ്യാനോ വീണ്ടും ഇന്നിറങ്ങും
എന്നാല്‍ ആരോഗ്യനില വീണ്ടെടുക്കാന്‍ കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വരും. ഇവിടെയുള്ള സമയം വിശ്രമിക്കാനും കുടുംബത്തിനൊപ്പം ചിലവഴിക്കാനുമാണ് ശ്രമിക്കുന്നത്. എല്ലാ സ്നേഹ സന്ദേശങ്ങള്‍ക്കും നന്ദി പറയുന്നതായും വൈകാതെ തന്നെ ഒരുമിക്കാനാവുമെന്നും പെലെ കുറിച്ചു.