ETV Bharat / sports

ഫുട്ബോൾ രാജാക്കന്മാർക്കിന്ന് പിറന്നാൾ - PSG

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് 34-ാം ജന്മദിനവും നെയ്മറിന് 27-ാം ജന്മദിനവുമാണ്

ഫയൽചിത്രം
author img

By

Published : Feb 5, 2019, 3:08 PM IST

പിറന്നാള്‍ നിറവിൽ ലോക ഫുട്ബോളിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍. പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീൽ താരം നെയ്മറിനുമാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്.

34-ാം വയസ്സിലും പ്രായത്തെ തോൽപ്പിച്ച് വിസ്മയമാവുകയാണ് ക്രിസ്റ്റ്യാനോ. ഇറ്റാലിയന്‍ ടീം യുവെന്‍റസിന്‍റെ താരമായ റൊണാൾഡോ ലീഗിലെ ടോപ്‌ സ്കോറര്‍ പദവി അലങ്കരിച്ചാണ് ഇത്തവണ പിറന്നാള്‍ ആഘോഷിക്കുന്നത്. സ്പോർടിങ് ലിസ്ബണിൽ കരിയർ ആരംഭിച്ച റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റിയതും മികച്ച കളിക്കാരനെന്ന പദവി അലങ്കരിക്കാൻ തുടങ്ങിയതും. പിന്നീട് സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിലൂടെ ഫുട്ബോളിന്‍റെ നെറുകയിലുമെത്തി താരം. അഞ്ച് തവണ ലോക ഫുട്ബോളർ പുരസ്കാരം നേടിയ താരം പോർച്ചുഗലിനായി യൂറോ കപ്പും നേടിയിട്ടുണ്ട്.

ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്ക് വേണ്ടി കളിക്കുന്ന നെയ്മര്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. 10 ആഴ്ച്ചത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിനാല്‍ കുടുംബത്തിനൊപ്പമാണ് നെയ്മര്‍ ജന്മദിനം ആഘോഷിക്കുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ. പി.എസി.ജിക്കായി 13 ഗോളുകൾ ഈ സീസണിൽ താരം നേടിയിട്ടുണ്ട്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന താരത്തെ പരിക്ക് പിടികൂടിയതു മൂലം ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമാകും.

Kindly cover this.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.