ഫ്രാങ്ക്‌ഫെർട്ട്: ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപെട്ടും ആദരം അർപ്പിച്ചു പ്രതികരിക്കുന്ന ഫുട്‌ബോൾ താരങ്ങൾക്ക് നേരെ നടപടി ഉണ്ടാകില്ലെന്ന് ജർമന്‍ ഫുട്‌ബോൾ അസോസിയേഷന്‍. നേരത്തെ ജർമന്‍ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗിയിലെ ഉൾപ്പെടെ താരങ്ങൾ ഫ്ലോയിഡിന് നീതി ആവശ്യപെട്ട് രംഗത്ത് വന്നിരുന്നു. കളിക്കിടെ വിവിധ രീതിയില്‍ പ്രതികരിക്കുകയായിരുന്നു ഇവർ.
ബോറൂസിയ ഡോർട്ട്മുണ്ട് താരം ജാഡന്‍ സാഞ്ചോ സഹതാരം അഷ്‌റഫ് ഹക്കീമി ഉൾപ്പെടെയുള്ളവർക്ക് ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന്‍റെ താരം മാർക്കസ് തുറാമും ഷാക്കിൾ അമേരിക്കയുടെ മധ്യനിര താരം വെസ്റ്റേണ്‍ മൈക്ക് കെനി എന്നിവരാണ് ഫ്ലോയിഡിന് അനുകൂലമായി പ്രതികരിച്ചത്. ഇതേ തുടർന്ന് താക്കീതുമായി ജർമന്‍ ഫുട്‌ബോൾ അസോസിയേഷനും മുന്നോട്ട് വന്നെങ്കിലും ഫിഫ താരങ്ങൾക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതോടെ അധികൃതർക്ക് തീരുമാനം മാറ്റേണ്ടി വന്നു. ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെടുന്നവരെയും ആദരിക്കുന്നവരെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. മത്സരത്തിനിടെ രാഷ്‌ട്രീയ സന്ദേശങ്ങൾ നല്‍കാന്‍ കായിക താരങ്ങൾ ശ്രമിക്കുമ്പോൾ ഫുട്‌ബോൾ സംഘടനകൾ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഇന്‍ഫാന്‍റിനോ അന്ന് പറഞ്ഞു. ഏതായാലും ഫ്ലോയിഡ് സംഭവത്തില്‍ ബുണ്ടസ് ലീഗിയില്‍ പ്രതികരണം കനക്കുമെന്നാണ് നിലവിലെ സാഹചര്യത്തില്‍ മനസിലാകുന്നത്.
മെയ് 25-ന് മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡെന്ന യുവാവിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശ്വാസം മുട്ടുന്നതായി കറുത്തവർഗക്കാരന്‍ കേണപേക്ഷിച്ചിട്ടും കാലെടുക്കാന്‍ പൊലീസുകാരന്‍ തയാറായില്ല. അമേരിക്കയിലെ ഈ വർണവെറിക്കെതിരെയാണ് ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നത്.