മൊണ്ടേവീഡിയോ (ഉറുഗ്വെ): ഫുട്‌ബോള്‍ ലോകപ്പിന്‍റെ ലാറ്റിനമേരിക്കൻ മേഖലാ യോഗ്യത മത്സരത്തില്‍ ഉറുഗ്വെയ്‌ക്കെതിരെ അർജന്‍റീനയ്‌ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീന ഉറുഗ്വെയെ തോല്‍പ്പിച്ചത്. ഏഴാം മിനുട്ടില്‍ എയ്‌ഞ്ചല്‍ ഡി മരിയയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരുടെ വിജയ ഗോൾ നേടിയത്.
ബോക്‌സിന്‍റെ വലത് മൂലയില്‍ നിന്നും പൗളോ ഡിബാല നല്‍കിയ പാസിൽ മഴവില്ലഴകിലാണ് ഡി മരിയ ലക്ഷ്യം കണ്ടത്. മത്സരത്തിന്‍റെ 65 ശതമാനവും പന്ത് കൈവശം വെച്ച് മത്സരത്തില്‍ ആധിപത്യം പുലര്‍ത്താനും അര്‍ജന്‍റീനയ്‌ക്കായി.
പരിക്കില്‍ നിന്നും മോചിതനായെങ്കിലും ലയണല്‍ മെസിയെ 76ാം മിനുട്ടില്‍ പകരക്കാരനായാണ് കോച്ച് ലിയോണൽ സ്‌കലോണി ഇറക്കിയത്. പൂർണകായികക്ഷമത നേടിയാൽ ബ്രസീലിനെതിരായ അടുത്ത മത്സരത്തില്‍ താരത്തെ മുഴുവന്‍ സമയവും കളിപ്പിച്ചേക്കും. നവംബര്‍ 17നാണ് ബ്രസീലിനെതിരായ അർജന്‍റീനയുടെ മത്സരം നടക്കുക.
-
Así fue el golazo de #DiMaría tras una pared fantastica con #Dybala#AsteriscosAr pic.twitter.com/bNKCNQSEoV
— Asteriscos (@AsteriscosAr) November 12, 2021 " class="align-text-top noRightClick twitterSection" data="
">Así fue el golazo de #DiMaría tras una pared fantastica con #Dybala#AsteriscosAr pic.twitter.com/bNKCNQSEoV
— Asteriscos (@AsteriscosAr) November 12, 2021Así fue el golazo de #DiMaría tras una pared fantastica con #Dybala#AsteriscosAr pic.twitter.com/bNKCNQSEoV
— Asteriscos (@AsteriscosAr) November 12, 2021
വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്നും 28 പോയിന്‍റുമായി അർജന്‍റീന ലോകകപ്പ് യോഗ്യതയ്ക്ക് അടുത്തെത്തി. എട്ട് വിജയവും നാല് സമനിലകളുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സംഘമുള്ളത്. ഇനിയുള്ള അഞ്ച് കളികളില്‍ ഒരു ജയമോ, അല്ലെങ്കിൽ ചിലി, ഉറുഗ്വെ, കൊളംബിയ ടീമുകൾ ഒരു തോല്‍വി വഴങ്ങുകയോ ചെയ്‌താല്‍ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം.
12 മത്സരങ്ങളില്‍ 11 വിജയങ്ങളുള്ള ബ്രസീല്‍ 34 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിന് സംഘം യോഗ്യത ഉറപ്പിക്കുകയും ചെയ്‌തു. ഇക്വഡോർ (20 പോയിന്‍റ്), ചിലി (16 പോയിന്‍റ്) എന്നിവരാണ് പട്ടികയില്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.