ഹൈദരാബാദ്: ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനോട് പരാജയപെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. കഴിഞ്ഞ 19-ാം തീയ്യതി നടന്ന മത്സരത്തില്‍ ഇന്ത്യ മറുപടിയില്ലാത്ത ഒരു ഗോളിന് ഒമാനോട് പരാജയപെട്ടിരുന്നു. നിലവില്‍ രണ്ട് സ്ഥാനം താഴേക്കിറങ്ങി 108-ാം സ്ഥാനത്താണ് ഇന്ത്യ. 1187 പോയന്‍റാണ് ഇന്ത്യന്‍ ടീമിനുള്ളത്.
1755 പോയന്‍റുമായി ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ഫ്രാന്‍സും, മൂന്നാം സ്ഥാനത്ത് ബ്രസീലും നാലാം സ്ഥാനത്ത് ഇംഗ്ലണ്ടും അഞ്ചാം സ്ഥാനത്ത് ഉറൂഗ്വയുമാണ്. ക്രൊയേഷ്യ ഒരു സ്ഥാനം മെച്ചപെടുത്തി ആറാം സ്ഥാനത്ത് എത്തിയപ്പോൾ പോർച്ചുഗല്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്.
മാർച്ച് 26-ന് ഖത്തറിന് എതിരെയാണ് ഇന്ത്യയുടെ അടുത്ത യോഗ്യതാ മത്സരം. രണ്ടാം ഘട്ട യോഗ്യതാ മത്സരങ്ങളില്‍ ഇ ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്‍റാണ് ഇന്ത്യക്കുള്ളത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 13 പോയന്‍റുമായി ഖത്തറാണ് ഒന്നാം സ്ഥാനത്ത്. 12 പോയന്‍റുമായി ഒമാന്‍ രണ്ടാം സ്ഥാനത്തും.