ETV Bharat / sports

ഫിഫ റാങ്കിങിൽ ഇന്ത്യക്ക് മുന്നേറ്റം - ഫിഫ റാങ്കിംഗ്

ഫിഫ പുറത്തുവിട്ട ഏപ്രിലിലെ പുതിയ റാങ്കിങ് പ്രകാരമാണ് ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101-ാം സ്ഥാനത്തെത്തിയത്.

ഇന്ത്യ ഫുട്ബോൾ
author img

By

Published : Apr 5, 2019, 9:22 AM IST

ഫിഫ റാങ്കിങിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി ഇന്ത്യ. 103-ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 101-ാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പിന് ശേഷം മത്സരങ്ങൾ ഒന്നും ഇന്ത്യ കളിച്ചിട്ടില്ലായിരുന്നെങ്കിലും മറ്റു ടീമുകളുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തുണയായത്.

ഏഷ്യാ കപ്പിൽ പങ്കെടുക്കുമ്പോൾ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായതോടെ 103-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് രണ്ടാമതും ബ്രസീല്‍ മൂന്നാം സ്ഥാനത്തും തുടരുമ്പോൾ, ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പിന്തള്ളി ഇംഗ്ലണ്ട് നാലാമതെത്തി.ഉറുഗ്വെ ആറാമതും പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്തുമാണ്. ഏഷ്യാ കപ്പ് ജേതാക്കളായ ഖത്തര്‍ 55-ാം സ്ഥാനത്തുണ്ട്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.