ETV Bharat / sports

Arab Cup: ലോകകപ്പിന് റിഹേഴ്‌സല്‍, ഖത്തറില്‍ അറബ് കപ്പിന് തുടക്കം

ലിവർ പൂളിന്‍റെ ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സല, പിഎസ്‌ജിയുടെ മൊറോക്കൻ താരം അച്ച്‌റാഫ് ഹകിമി, മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് എന്നിവരെല്ലാം ഇത്തവണത്തെ അറബ്‌ കപ്പിലെ സൂപ്പർ താരങ്ങളാണ്.

FIFA Arab Cup kicks off in Qatar
ലോകകപ്പിന് റിഹേഴ്‌സല്‍, ഖത്തറില്‍ അറബ് കപ്പിന് തുടക്കം
author img

By

Published : Nov 30, 2021, 3:57 PM IST

ദോഹ: ഏഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമുള്ള 16 ടീമുകൾ. നാല് ഗ്രൂപ്പിലായി ആദ്യ റൗണ്ട് പോരാട്ടം. നാല് ഗ്രൂപ്പില്‍ നിന്നും ആദ്യമെത്തുന്ന രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക്. ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന അറബ് കപ്പിന് ഇന്ന് ഖത്തറില്‍ തുടക്കം.

ആദ്യമത്സരത്തില്‍ ആതിഥേയരായ ഖത്തർ, ബഹറിനെ നേരിടും. ലോകകപ്പ് ഫുട്‌ബോളിനായി പുതുതായി പണികഴിപ്പിച്ച അല്‍ ഖോറിലെ അല്‍ ബെയ്‌ത് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ ടുണിഷ്യയും മൗറിത്യാനിയയും ഏറ്റുമുട്ടുന്നുണ്ട്.

ആറ് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. ഡിസംബർ 18നാണ് ഫൈനല്‍.

സൂപ്പർ താരങ്ങളുടെ അറബ് കപ്പ്

ലിവർ പൂളിന്‍റെ ഈജിപ്‌ഷ്യൻ താരം മുഹമ്മദ് സല, പിഎസ്‌ജിയുടെ മൊറോക്കൻ താരം അച്ച്‌റാഫ് ഹകിമി, മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മഹ്‌റെസ് എന്നിവരെല്ലാം ഇത്തവണത്തെ അറബ്‌ കപ്പിലെ സൂപ്പർ താരങ്ങളാണ്.

ഇതിനു മുൻപ് 2012ല്‍

സൗദി അറേബ്യയില്‍ 2012ലാണ് ഇതിനു മുൻപ് അവസാനമായി അറബ് കപ്പ് നടന്നത്. അന്ന് മൊറോക്കോയായിരുന്നു ചാമ്പ്യൻമാർ. ഇത് പത്താമത്തെ എഡിഷനാണ് ഖത്തറില്‍ നടക്കുന്നത്. ആദ്യമായാണ് ഫിഫ നേരിട്ട് അറബ് കപ്പ് നടത്തുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 2022ലെ ഖത്തർ ലോകകപ്പിന്‍റെ ഒരുക്കങ്ങൾക്കുള്ള റിഹേഴ്‌സല്‍ കൂടിയാകും അറബ് കപ്പ്.

കിരീട പ്രതീക്ഷയില്‍ ഇവർ

ടൂർണമെന്‍റിന്‍റെ ചരിത്രത്തില്‍ നാല് തവണ കിരീടം നേടിയ ഖത്തർ, രണ്ട് തവണ കിരീടം നേടിയ സൗദി അറേബ്യ, ഓരോ തവണ കിരീടം നേടിയ ഈജിപ്‌ത്, മൊറോക്കോ, ടുണീഷ്യ എന്നിവരും ഇത്തവണ പ്രതീക്ഷയിലാണ്.

യുദ്ധവും ആഭ്യന്തര കലഹങ്ങളും വലച്ച ടൂർണമെന്‍റ്

58 വർഷങ്ങൾക്ക് മുൻപ് 1963ല്‍ ലെബനീസ് ഫുട്‌ബോൾ അസോസിയേഷന്‍റെ നേതൃത്വലാണ് അറബ് രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അറബ് ഫുട്‌ബോൾ കപ്പ് ആരംഭിക്കുന്നത്. ലെബനനില്‍ നടന്ന ആദ്യ ടൂർണമെന്‍റില്‍ ജോർദാൻ, കുവൈറ്റ്, ലെബനൻ, സിറിയ, ടുണിഷ്യ എന്നിവർ പങ്കെടുത്തു. ടുണിഷ്യയായിരുന്നു ജേതാക്കൾ.

1964ലും 1966ലും പിന്നീട് ടൂർണമെന്‍റുകൾ നടന്നു. അതിനു ശേഷം 19 വർഷത്തെ ഇടവേളയുണ്ടായി. അറബ് ലോകത്തെ യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും ടൂർണമെന്‍റ് നടത്തുന്നതില്‍ തടസമായി.

ഗ്രൂപ്പ് എ

ഖത്തർ, ഇറാഖ്, ഒമാൻ, ബഹറിൻ

ഗ്രൂപ്പ് ബി

ടുണിഷ്യ, യുഎഇ, സിറിയ, മൗറിത്യാനിയ

ഗ്രൂപ്പ് സി

മൊറോക്കോ, സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ

ഗ്രൂപ്പ് ഡി

അൾജീരിയ, ഈജിപ്‌ത്, ലെബനൻ, സുഡാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.