ETV Bharat / sports

എഫ്‌എ കപ്പ്: വിനിസിയസിന് ഹാട്രിക്ക്; വല നിറച്ച് ചെല്‍സിയും ടോട്ടന്‍ഹാമും - tottenham win news

എഫ്‌എ കപ്പ് മൂന്നാം റൗണ്ട് പോരാട്ടത്തില്‍ മറൈനെതിരെ കാര്‍ലോസ് വിനിസിയസിന്‍റെ ഹാട്രിക്ക് മകവിലായിരുന്നു ടോട്ടന്‍ഹാമിന്‍റെ ജയം

ചെല്‍സിക്ക് ജയം വാര്‍ത്ത  ടോട്ടന്‍ഹാമിന് ജയം വാര്‍ത്ത  വിനിസിയസിന് ഹാട്രിക്ക് വാര്‍ത്ത  chelsia win news  tottenham win news  hat trick for vinicius news
ടോട്ടന്‍ഹാം
author img

By

Published : Jan 11, 2021, 1:29 AM IST

ലണ്ടന്‍: എഫ്‌എ കപ്പ് മൂന്നാം റൗണ്ടിലെ ഞായറാഴ്‌ച പോരാട്ടത്തില്‍ വമ്പന്‍ ജയങ്ങളുമായി നീലപ്പടയും ടോട്ടന്‍ഹാമും. ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ ചെല്‍സി മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് മോര്‍ക്കാമ്പിനെ പരാജയപ്പെടുത്തി. മറൈനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളുകളുടെ ജയം സ്വന്തമാക്കി ടോട്ടന്‍ഹാമും തിളങ്ങി.

പ്രീമിയര്‍ ലീഗിലെ വമ്പന്‍ ടീമുകളായ ചെല്‍സിയു ടോട്ടന്‍ഹാമും മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി. ചെല്‍സിക്ക് വേണ്ടി മൗണ്ട്(18) വെര്‍ണര്‍(44), ഒഡോയ്(49), ഹാവേര്‍ട്‌സ്(85) എന്നിവര്‍ ഗോള്‍ സ്വന്തമാക്കി.

ബ്രസീലിയന്‍ താരം കാര്‍ലോസ് വിനിസിയസിന്‍റെ ഹാട്രിക്ക് മകവിലായിരുന്നു ടോട്ടന്‍ഹാമിന്‍റെ ജയം. ആദ്യ പകുതിയിലെ 24, 30, 37 മിനിട്ടുകളിലായിരുന്നു വിസിസിയസ് ടോട്ടന്‍ഹാമിനായി വല കുലുക്കിയത്. ലൂക്കാസ് മോറ 32ാം മിനിട്ടിലും ആല്‍ഫി ഡിവൈന്‍ 60ാം മിനിട്ടിലും പന്ത് വലയിലെത്തിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.