ലണ്ടന്‍: ശനിയാഴ്‌ച പുലര്‍ച്ചെ നടക്കാനിരിക്കുന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ലിവര്‍പൂളിനെതിരെ സെക്കന്‍ഡ് ടീമിനെ ഇറക്കാന്‍ നിര്‍ബന്ധിതരായി ആസ്റ്റണ്‍വില്ല. ക്ലബില്‍ കൊവിഡ് 19 വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സീനിയര്‍ ടീം അംഗങ്ങള്‍ ഐസൊലേഷനിലാണ്. ഇതേ തുടര്‍ന്ന് ആസ്റ്റണ്‍വില്ല അണ്ടര്‍ 23 യൂത്ത് ടീമുകളിലെ അംഗങ്ങളെയാണ് ലിവര്‍പൂളിനെ നേരിടാന്‍ ഇറക്കുക.
സീനിയര്‍ ടീമംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശീലന സംവിധാനങ്ങള്‍ അടച്ച് പൂട്ടുന്നതായി ആസ്റ്റണ്‍ വില്ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില് വരാനിരിക്കുന്ന പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ നടത്തുന്നതിലും ആശങ്ക ഉയരുന്നുണ്ട്. ഈ മാസം 14ന് ടോട്ടന്‍ഹാമിനെതിരെയും 16ന് എവര്‍ടണെതിരെയുമാണ് ആസ്റ്റണ്‍വില്ല പ്രീമിയര്‍ ലീഗില്‍ മത്സരിക്കുക.