ലണ്ടന്‍; മാഞ്ചസ്റ്റര്‍ സിറ്റിയെ തറപറ്റിച്ച് ചെല്‍സി എഫ്‌എ കപ്പ് ഫൈനലില്‍. രണ്ടാം പകുതിയില്‍ ഹക്കീം സിയച്ച് നീലപ്പടക്കായി വല കുലുക്കി. നീലപ്പടയുടെ ജര്‍മന്‍ സെന്‍റര്‍ ഫോര്‍വേഡ് ടിമോ വെര്‍ണര്‍ ഇടത് വിങ്ങിലൂടെ നല്‍കിയ പാസാണ് സിയച്ച് വലയിലെത്തിച്ചത്.
സിയച്ചിലൂടെ ചെല്‍സി ആദ്യപകുതിയിലും വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിളിച്ചതോടെ റഫറി ഗോള്‍ അനുവദിച്ചില്ല. പിന്നാലെ ലഭിച്ച സുവര്‍ണാവസരം ബെന്‍ ചില്‍വെല്‍ പാഴാക്കി കളഞ്ഞു. ഇംഗ്ലീഷ് റൈറ്റ് ബാക്ക് ജെയിംസി നല്‍കിയ ക്രോസ് പാസ് ഗോള്‍ പോസ്റ്റിന് പുറത്തേക്കടിച്ചാണ് ചില്‍വെല്‍ പാഴാക്കിയത്.
- " class="align-text-top noRightClick twitterSection" data="">
ഇരുടീമുകളും ഒപ്പത്തിനൊപ്പം ആക്രമിച്ച് കളിച്ച മത്സരത്തില്‍ സിറ്റിക്കാണ് നേരിയ മുന്‍തൂക്കം ലഭിച്ചത്. സിറ്റി 11ഉം ചെല്‍സി അഞ്ചും ഷോട്ടുകളാണ് മത്സരത്തില്‍ ഉതിര്‍ത്തത്.
ലീഗില്‍ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാമത്തെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിയും സതാംപ്‌ടണും ഏറ്റുമുട്ടും. സെമി രാത്രി 11ന് ആരംഭിക്കും. ജയിക്കുന്ന ടീം അടുത്ത മാസം 15ന് നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ ചെല്‍സിയോട് ഏറ്റുമുട്ടും.