പാരീസ്: ബാഴ്‌സലോണ വിട്ടതില്‍ ദുഃഖമുണ്ടെന്നും പാരീസ് സെന്‍റ് ജെർമെയ്നിൽ (പിഎസ്‌ജി) ചേരുന്നതിൽ സന്തോഷമുണ്ടെന്നും സൂപ്പര്‍ താരം ലയണല്‍ മെസി. പാർക് ഡി പ്രിൻസസിൽ അവതരിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.
'ബാഴ്സലോണയിൽ നിന്നുള്ള വിടവാങ്ങള്‍ പ്രയാസപ്പെടുത്തുന്ന ഒരു മാറ്റമാണ്. പക്ഷേ ഇവിടെ എത്തിയ നിമിഷം മുതല്‍ വളരെ സന്തോഷവാനാണ്. ആദ്യ നിമിഷം മുതൽ ഞാൻ പാരീസിലെ ആസ്വദിക്കുന്നു. എത്രയും പെട്ടെന്ന് കളി പുനരാരംഭിക്കാനാവുമെന്നാണ് കരുതുന്നത്.
-
👀 #PSGxMESSI pic.twitter.com/FvqRe2Hae9
— Paris Saint-Germain (@PSG_inside) August 11, 2021 " class="align-text-top noRightClick twitterSection" data="
">👀 #PSGxMESSI pic.twitter.com/FvqRe2Hae9
— Paris Saint-Germain (@PSG_inside) August 11, 2021👀 #PSGxMESSI pic.twitter.com/FvqRe2Hae9
— Paris Saint-Germain (@PSG_inside) August 11, 2021
അവിശ്വസനീയ ടീമാണിത്. മികച്ച താരങ്ങൾക്കൊപ്പമാണ് ഞാൻ ഇവിടെ കളിക്കാൻ പോവുന്നത്. സങ്കീർണ്ണമായ ചർച്ചകൾ വളരെ എളുപ്പമാക്കിയതിൽ വളരെയധികം നന്ദിയുണ്ട്. എല്ലാ കിരീടങ്ങൾക്കും വേണ്ടി പോരാടാൻ ഈ ക്ലബ് തയ്യാറാണെന്ന് എനിക്ക് തോന്നുന്നു' മെസി പറഞ്ഞു.
-
🎙 La première intervention de Lionel Messi sur #𝗣𝗦𝗚𝗧𝗩#PSGxMESSI pic.twitter.com/MdbHf4mzK1
— Paris Saint-Germain (@PSG_inside) August 11, 2021 " class="align-text-top noRightClick twitterSection" data="
">🎙 La première intervention de Lionel Messi sur #𝗣𝗦𝗚𝗧𝗩#PSGxMESSI pic.twitter.com/MdbHf4mzK1
— Paris Saint-Germain (@PSG_inside) August 11, 2021🎙 La première intervention de Lionel Messi sur #𝗣𝗦𝗚𝗧𝗩#PSGxMESSI pic.twitter.com/MdbHf4mzK1
— Paris Saint-Germain (@PSG_inside) August 11, 2021
also read: പിഎസ്‌ജിയില്‍ മെസി ഇറങ്ങുക 30ാം നമ്പര്‍ ജഴ്‌സിയില്‍ ; 10 മാറിയത് ഇങ്ങനെ
'ചാമ്പ്യന്‍സ് ലീഗ് ട്രോഫി വീണ്ടും നേടുകയെന്നതാണ് എന്‍റെ ലക്ഷ്യവും സ്വപ്നവും. അതിനായുള്ള മികച്ച ഇടം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതൊക്കെ എന്നെ സംബന്ധിച്ച് വളരെയധികം പ്രയാസപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു.
അത് വൈകാരികമായിരുന്നു. അരും തന്നെ അതിന് തയ്യാറായിരുന്നില്ല. എന്നാൽ എന്‍റെ കരിയറിനും കുടുംബത്തിനും വേണ്ടിയുള്ള ഈ പുതിയ മാറ്റത്തില്‍ ഞാൻ ആവേശഭരിതനാണ്' മെസി പറഞ്ഞു.