ഗ്ലാസ്ഗോ: യൂറോ കപ്പില്‍ ഇന്ന് രണ്ട് ക്വാർട്ടർ പോരാട്ടങ്ങള്‍. രാത്രി 9.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ഡെൻമാർക്കിനെ നേരിടും. ബാകുവിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടും യുക്രൈനും കൊമ്പുകോര്‍ക്കും. രാത്രി പന്ത്രണ്ടരയ്ക്ക് സ്റ്റേഡിയോ ഒളിംപിക്കോയിലാണ് ഈ പോരാട്ടം.
ഇംഗ്ലണ്ട് vs യുക്രൈന്‍ (12.30 am)
വെബ്ലിയിലെ ചരിത്രം തിരുത്തി ജർമനിയോട് പകവീട്ടിയാണ് ഗാരെത് സൗത്ത്ഗേറ്റും സംഘവും എത്തുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യൂറോ സെമിയെന്ന സ്വപ്നമാണ് ത്രീ ലയണ്‍സിനുള്ളത്. 1996ല്‍ നേരത്തെ സെമിയില്‍ കടന്ന സംഘം കിരീടം നേടിയാണ് പോരാട്ടങ്ങള്‍ അവസാനിപ്പിച്ചത്. യൂറോയില്‍ ഇതേവരെ തോല്‍ക്കാത്ത സംഘം ഒരു ഗോളും വഴങ്ങാത്ത ടീം കൂടിയാണ്.
ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് ഹാരി കെയ്‌ന്‍
ക്യാപ്റ്റന്‍ ഹാരി കെയ്‌ന്‍ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചത് ടീമിന് ആശ്വാസമാണ്. റഹീം സ്‌റ്റെര്‍ലിങ്, കെയ്ൻ ഗ്രീലിഷ് ലൂക്ക് ഷോ എന്നിവര്‍ക്ക് പുറമെ ഗോള്‍ കീപ്പര്‍ പിക്‌ഫോര്‍ഡിന്‍റേയും പ്രകടനം നിര്‍ണായകമാവും. അതേസമയം വിങ്ങര്‍ ബുക്കായോ സാകയുടെ പരിക്ക് ടീമിന് ആശങ്കയാണ്. ജര്‍മനിക്കെതിയിറങ്ങിയ 3-4-3 ഫോര്‍മാറ്റില്‍ തന്നെയാവും സൗത്ത്ഗേറ്റ് ടീമിനെ കളത്തിലിറക്കുക. നിരീക്ഷണം പൂര്‍ത്തിയാക്കിയ മേസൺ മൗണ്ടും ബെൻ ചിൽവെല്ലും ടീമിലേക്ക് തിരിച്ചെത്തിയേക്കാം.
യുക്രൈന്‍റെ ആദ്യ ക്വാർട്ടർ
അതേസമയം തങ്ങളുടെ ആദ്യ ക്വാർട്ടർ ഫൈനലിനാണ് ആന്ദ്രേ ഷെവ്ചെങ്കോവിന്‍റെ സംഘം ഇറങ്ങുന്നത്. 120 മിനുട്ട് നീണ്ട പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ക്ക് സ്വീഡനെ തകര്‍ത്താണ് യുക്രൈന്‍ ക്വാര്‍ട്ടറിലെത്തിയത്. ക്യപ്റ്റന്‍ ആൻഡ്രി യർമോലെൻകോ, സിചെങ്കോയുടെ എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.
-
🇨🇿🇩🇰🇺🇦🏴 Semi-final places up for grabs! 👊
— UEFA EURO 2020 (@EURO2020) July 3, 2021 " class="align-text-top noRightClick twitterSection" data="
Who'll win today? 🤔#EUROfixtures | @bookingcom | #EURO2020
">🇨🇿🇩🇰🇺🇦🏴 Semi-final places up for grabs! 👊
— UEFA EURO 2020 (@EURO2020) July 3, 2021
Who'll win today? 🤔#EUROfixtures | @bookingcom | #EURO2020🇨🇿🇩🇰🇺🇦🏴 Semi-final places up for grabs! 👊
— UEFA EURO 2020 (@EURO2020) July 3, 2021
Who'll win today? 🤔#EUROfixtures | @bookingcom | #EURO2020
പരിക്ക് വലയ്ക്കുന്നുണ്ടെങ്കിലും യർമോലെൻകോയെ ഷെവ്ചെങ്കോവ് കളത്തിലിറക്കുമെന്നാണ് കരുതുന്നത്. അതേസമയം ഇരു ടീമുകളും എട്ടാം തവണയാണ് പരസ്പരം ഏറ്റുമുട്ടാനൊരുങ്ങുന്നത്. നേരത്തെ നാല് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഒരു മത്സരമാണ് യുക്രൈന് പിടിക്കാനായത്. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ചെക്ക് റിപ്പബ്ലിക്ക് vs ഡെൻമാർക്ക് (9.30 pm)
പ്രീ ക്വാർട്ടറിൽ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് എത്തുന്നത്. അതേസമയം എതിരില്ലാത്ത നാല് ഗോളിന് വെയിൽസിനെ തകര്‍ത്താണ് ഡെൻമാർക്ക് എത്തുന്നത്. യൂറോ കപ്പിൽ ഇത് മൂന്നാം തവണയാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. നേരത്തെ രണ്ടുതവണയും ചെക് റിപ്പബ്ലിക്കിനായിരുന്നു ജയം.
അതേസമയം ഇരുസംഘങ്ങളുടേയും അവസാനത്തെ അഞ്ച് മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. 2016 നവംബറിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്.