ETV Bharat / sports

തേരോട്ടം തുടർന്ന് ഇറ്റലി; ഓസ്‌ട്രിയയെ മറികടന്ന് യൂറോ കപ്പ് ക്വാര്‍ട്ടറില്‍ - ഇറ്റലി ക്വാർട്ടറില്‍

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇറ്റലിയുടെ ജയം. അധിക സമയത്താണ് മത്സരം അവസാനിച്ചത്.

euro cup news  euro cup Italy Austria match result  Italy Austria match result  italy won  യൂറോ കപ്പ് വാർത്തകള്‍  ഇറ്റലി ജയിച്ചു  ഇറ്റലി ക്വാർട്ടറില്‍  ഇറ്റലി ഓസ്‌ട്രിയ മത്സരം
ഇറ്റലി
author img

By

Published : Jun 27, 2021, 5:41 AM IST

Updated : Jun 27, 2021, 5:57 AM IST

ലണ്ടന്‍: അന്താരാഷ്‌ട്ര മത്സരങ്ങളിലെ തുടർച്ചയായി 30 വിജയങ്ങളുമായി തേരോട്ടം തുടരുന്ന ഇറ്റലിയെ പിടിച്ചുകെട്ടാൻ ഓസ്‌ട്രിയയ്‌ക്കും ആയില്ല. യൂറോ കപ്പ് പ്രീ ക്വാർട്ടറില്‍ ഓസ്‌ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ തോല്‍പ്പിച്ച് ഇറ്റലി ക്വാർട്ടറില്‍. അന്താരാഷട്ര തലത്തില്‍ ടീമിന്‍റെ തുടര്‍ച്ചയായ 31ആം ജയം.

  • 🗒️ MATCH REPORT: Italy leave it late as super subs Chiesa and Pessina net in extra time... #EURO2020

    — UEFA EURO 2020 (@EURO2020) June 26, 2021 " class="align-text-top noRightClick twitterSection" data=" ">

അധിക സമയത്തേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ഇറ്റലിയുടെ ഫൈനല്‍ പ്രവേശം. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് അധിക സമയത്തായിരുന്നു. ഫെഡറിക്കോ കിയേസ മാത്തിയോ പെസിനി എന്നിവർ ഇറ്റലിക്കായും സാസ കാലാസിച്ച് ഓസ്ട്രിയയ്‌ക്കായും ഗോള്‍ നേടി. ബെല്‍ജിയം-പോര്‍ച്ചുഗല്‍ മത്സരത്തിലെ വിജയികളെയാണ് ക്വാര്‍ട്ടറില്‍ ഇറ്റലി നേരിടുക.

പോരാടി ഓസ്‌ട്രിയ

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച് മുന്നേറിയെത്തിയ ഇറ്റലിക്ക് മുന്നില്‍ എളുപ്പം കീഴടങ്ങിയില്ല ഓസ്‌ട്രിയ. അവസാനം വരെ പോരാടി. 52 ശതമാനം ബോള്‍ പൊസിഷൻ മാത്രമാണ് ഇറ്റലിക്ക് നേടാനായതെന്ന കണക്ക് തന്നെ ഓസ്‌ട്രിയയുടെ പോരാട്ടവീര്യം വ്യക്തമാക്കുന്നതാണ്. ആദ്യ മിനുട്ടുകളില്‍ വാശിയോടെയാണ് ഓസ്‌ട്രിയ കളിച്ചത്. ഇറ്റലിയുടെ ഗോള്‍മുഖത്തേക്ക് അവർ പാഞ്ഞെത്തി. എന്നാല്‍ ആദ്യത്തെ ആവേശം മത്സരത്തിന്‍റെ രണ്ടാം മിനുട്ടില്‍ തന്നെ ഓസ്‌ട്രിയയ്‌ക്ക് മഞ്ഞക്കാര്‍ഡും നല്‍കി.

also read: യൂറോ കപ്പ് ക്വാർട്ടറിലേക്ക് ആദ്യം ഡെൻമാർക്ക്; വെയ്‌ൽസിനെ ഗോള്‍മഴയില്‍ മുക്കി

പിന്നാലെ ഇറ്റലിയും തിരിച്ചു വന്നു ഇരു ടീമുകളും പരസ്‌പരം ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 65-ാം മിനിട്ടില്‍ അര്‍ണോടോവിച്ച് മികച്ച ഹെഡ്ഡരിലൂടെ ഇറ്റലിയുടെ ഗോള്‍വലയില്‍ പന്തെത്തിച്ചെങ്കിലും താരം ഓഫ്‌ സൈഡിലായിരുന്നുവെന്ന് വാറിന്‍റെ സഹായത്തോടെ റഫറി കണ്ടെത്തി.

അധിക സമയത്തേക്ക്

രണ്ടാം പകുതിയും ഗോള്‍ രഹിതമായി അവസാനിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീങ്ങിയത്. ഒടുവില്‍ 95ആം മിനുട്ടില്‍ ആദ്യ ഗോളെത്തി. പകരക്കാരനായെത്തിയ കിയേസയാണ് ഇറ്റലിക്ക് വേണ്ടി സ്‌കോർ ചെയ്‌തത്. 105-ാം മിനിട്ടില്‍ പെസീനയുടെ ഷോട്ടും ഓസ്‌ട്രിയൻ ഗോള്‍വല തൊട്ടതോടെ ഇറ്റലി വിജയമുറപ്പിച്ചു. 114-ാം മിനിട്ടില്‍ സാസ കാലാസിച്ചാണ് ഓസ്‌ട്രിയയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്.

Last Updated : Jun 27, 2021, 5:57 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.