ETV Bharat / sports

യൂറോ കപ്പ് ക്വാർട്ടറിലേക്ക് ആദ്യം ഡെൻമാർക്ക്; വെയ്‌ൽസിനെ ഗോള്‍മഴയില്‍ മുക്കി - ഡെൻമാർക്ക് വെയ്‌ല്‍സ് മത്സരം

എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഡെൻമാർക്കിന്‍റെ ജയം.

euro cup news  demark wales match result  football news  യൂറോ കപ്പ് വാർത്തകള്‍  ഡെൻമാർക്ക് വെയ്‌ല്‍സ് മത്സരം  യൂറോ കപ്പ് പ്രീ ക്വാർട്ടർ
യൂറോ കപ്പ്
author img

By

Published : Jun 27, 2021, 12:22 AM IST

ആംസ്റ്റര്‍ഡാം : വെയ്‌ല്‍സിനെതിരെ തകര്‍പ്പൻ ജയവുമായി ഡെൻമാർക്ക് യൂറോ കപ്പ് ക്വാർട്ടർ ഫൈനലില്‍ കടന്നു. ടൂർണമെന്‍റിലെ ആദ്യ പ്രീ ക്വാർട്ടറില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഡെൻമാർക്കിന്‍റെ ജയം. ഇരട്ട ഗോള്‍ നേടിയ കാസ്‌പർ ഡോൾബര്‍ഗും, ഓരോ ഗോള്‍ വീതം നേടിയ ജോക്കിം മാലേയും മാർട്ടിൻ ബ്രെയ്‌ത്ത്‌വെയ്‌റ്റും മികച്ച പ്രകടനം പുറത്തെടുത്തു.

  • ⏰ RESULT ⏰

    🇩🇰 Dolberg nets in each half
    ⚽️ Mæhle and Braithwaite score late on
    👏 Denmark progress to quarter-finals

    One word to describe that Denmark display 👇#EURO2020

    — UEFA EURO 2020 (@EURO2020) June 26, 2021 " class="align-text-top noRightClick twitterSection" data=" ">

28ആം മിനുട്ടിൽ ആദ്യ ഗോള്‍

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ജയവുമായാണ് ഇരുടീമും അവസാന 16ല്‍ ഇടം പിടിച്ചത്. മികച്ച പ്രതിരോധ നിരയുടെ കരുത്തിൽ ഡെൻമാർക്കിനെ പിടിച്ചുകെട്ടാമെന്ന ബെയ്‌ലിന്‍റെയും സംഘത്തിന്‍റെയും പദ്ധതി മത്സരം തുടങ്ങി അധികം വൈകാതെ തകര്‍ന്നു. 28ആം മിനുട്ടില്‍ കാസ്‌പർ ഡോൾബര്‍ഗ് ആദ്യ വെടി പൊട്ടിച്ചു.

എന്നാല്‍ ആദ്യ ഗോളില്‍ പതറാതെ നിന്ന വെയ്‌ല്‍സ് പ്രതിരോധം ശക്തമാക്കിയതോടെ കാര്യമായൊന്നും സംഭവിക്കാതെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഡെൻമാർക്ക് അടുത്ത ഗോള്‍ നേടി. ഇത്തവണയും ലക്ഷ്യം ഭേദിച്ചത് ഡോള്‍ബര്‍ഗിന്‍റെ ഷോട്ടായിരുന്നു.

also read: ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ ; അഭിമാന നേട്ടവുമായി മലയാളി താരം

പിന്നാലെ വെയ്‌ല്‍സും ആക്രമണം ശക്തമാക്കിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 88ആം മിനുട്ടില്‍ ജോക്കിം മൂന്നാം ഗോള്‍ ഡെൻമാർക്കിന് നേടിക്കൊടുത്തു. തോല്‍വിയുടെ വക്കത്തെത്തിയ ബെയ്‌ല്‍സ് താരങ്ങള്‍ രണ്ട് കല്‍പ്പിച്ചാണ് പിന്നീട് കളിച്ചത്. ആവേശം അതിര് കടന്ന 90ആം മിനുട്ടില്‍ ഡെൻമാർക്ക് താരത്തെ ഫൗള്‍ ചെയ്‌ത ഹാരി വില്‍സണ് ചുവപ്പ് കാര്‍ഡ്. എതിര്‍ പക്ഷത്ത് ആളെണ്ണം പത്തായതിന്‍റെ ആനുകൂല്യം മുതലെടുത്ത് 94ആം മിനുട്ടില്‍ ഡെൻമാർക്ക് അവസാന ഗോളും നേടി. ബ്രെയ്‌ത്ത്‌വെയ്‌റ്റായിരുന്നു അവസാന സ്‌കോറർ.

പോരാട്ടം ഇഞ്ചോടിഞ്ച്

പരസ്‌പരം ഏറ്റുമുട്ടിയ പത്ത് കളികളില്‍ ആറും ജയിച്ചതിന്‍റെ ആത്മവിശ്വസത്തിലിറങ്ങിയ ഡെൻമാർക്കിന് വെയ്‌ല്‍സ് അത്ര ദൂർബലരായ എതിരാളികളായിരുന്നില്ല. കളത്തില്‍ ഡെൻമാർക്കിനൊപ്പം പിടിച്ചുനില്‍ക്കാര്‍ വെയ്‌ല്‍സിനായി. മത്സരത്തിലുട നീളം ഡെൻമാർക്ക് തൊടുത്തുവിട്ട 16 ഷോട്ടുകളില്‍ എട്ടെണ്ണവും പോസ്‌റ്റിലേക്കായിരുന്നു. മറുവശത്ത് 11 ഷോട്ടുകളെടുത്തെങ്കിലും ഒരെണ്ണം മാത്രമാണ് പോസ്‌റ്റിലേക്കെത്തിയത്. അതാകട്ടെ ലക്ഷ്യം ഭേദിച്ചുമില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.