ലിസ്‌ബണ്‍: യൂറോ കപ്പിനുള്ള പോര്‍ച്ചുഗീസ് ദേശീയ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെ 26 അംഗ സംഘത്തെയാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോ പ്രഖ്യാപിച്ചത്. റൊണാള്‍ഡോയെ കൂടാതെ സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെര്‍ണാഡോ സില്‍വ, പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂളിന്‍റെ ഡിയേഗോ ജോട്ട, ലാലിഗയിലെ കിരീട പോരാട്ടത്തില്‍ മുന്നിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ജോ ഫെലിക്‌സ് എന്നിവരാണ് പറങ്കിപ്പടയുടെ മുന്നേറ്റ നിരയിലെ പ്രമുഖര്‍.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്‌ഫീല്‍ഡറും പ്ലയര്‍ ഓഫ് ദി സീസണുമായ ബ്രൂണോ ഫെര്‍ണാണ്ടസാണ് മധ്യനിരയിലെ പ്രധാന ആകര്‍ഷണം. ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്‌ജിക്കൊപ്പം കിരീടത്തിനായി മത്സരിക്കുന്ന കരുത്തരായ ലില്ലിയുടെ സെന്‍റര്‍ മിഡ്‌ഫീല്‍ഡര്‍ റെനാറ്റോ സാഞ്ചസാണ് മധ്യനിരയിലെ മറ്റൊരു പ്രമുഖന്‍.
-
🇵🇹 Portugal have named their 26-man squad for #EURO2020 👀
— UEFA EURO 2020 (@EURO2020) May 20, 2021 " class="align-text-top noRightClick twitterSection" data="
Find out who will represent the EURO 2016 winners 👇
">🇵🇹 Portugal have named their 26-man squad for #EURO2020 👀
— UEFA EURO 2020 (@EURO2020) May 20, 2021
Find out who will represent the EURO 2016 winners 👇🇵🇹 Portugal have named their 26-man squad for #EURO2020 👀
— UEFA EURO 2020 (@EURO2020) May 20, 2021
Find out who will represent the EURO 2016 winners 👇
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാന്‍സെല്ലോയും റൂബന്‍ ഡിയാസും ലില്ലിയുടെ ജോസ് ഫോണ്ടെയും പ്രതിരോധ കോട്ട ഒരുക്കും. ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഉള്‍പ്പെടുന്ന ഗ്രൂപ്പ എഫിലാണ് പോര്‍ച്ചുഗല്‍. ഫ്രാന്‍സിനെ കൂടാതെ ജര്‍മനിയും ഹംഗറിയുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ക്ലബ് ഫുട്‌ബോളിലെ അനിശ്ചിതത്വം തുടരുമ്പോഴും അന്താരാഷ്‌ട്ര തലത്തില്‍ നേട്ടങ്ങളുടെ നെറുകയിലേക്ക് നടന്നടുക്കുകയാ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.




അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ഇറാനിയന്‍ സ്‌ട്രൈക്കര്‍ അലി ദേയിയുടെ റെക്കോഡ് മറികടക്കാനുള്ള അവസരമാണിപ്പോള്‍ റോണോക്ക് ലഭിച്ചിരിക്കുന്നത്. 109 ഗോളുകളാണ് ദേയിയുടെ പേരിലുള്ളത്. കഴിഞ്ഞ വര്‍ഷമാണ് റോണോ അന്താരാഷ്‌ട്ര തലത്തില്‍ നൂറു ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്. റോണോക്ക് മുമ്പ് അലി ദിയി മാത്രമാണ് 100 ഗോളുകളെന്ന നേട്ടം കൈവരിച്ചത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍: തുടര്‍ച്ചയായി അഞ്ചാം തവണയും സുവര്‍ണ പാദുകം; ലാലിഗയില്‍ മെസിയാണ് താരം
കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറില്‍ സ്വീഡന് എതിരായ യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തിലെ 45-ാം മിനിട്ടിലാണ് റോണോ തന്‍റെ 100-ാം ഗോള്‍ കണ്ടെത്തിയത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ റോണോ ഗോള്‍ നേട്ടം 101 ആക്കി ഉയര്‍ത്തി. നിലവില്‍ 173 മത്സരങ്ങളില്‍ നിന്നും 103 ഗോളുകളാണ് റോണോയുടെ പേരിലുള്ളത്.