സെവ്വിയ്യ: ഗ്രൂപ്പ് ഇയിലെ അവസാന സ്ഥാനക്കാരായ സ്പെയ്നും പോളണ്ടും ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഞായറാഴ്ച്ച പുലർച്ചെ 12:30 നാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ സ്വീഡനെതിരെ ഗോൾ രഹിത സമനിലിയിൽ കുരുങ്ങിയാണ് സ്പെയിനെത്തുന്നത്. മറുവശത്ത് സ്ലോവാക്യയോട് പരാജയപ്പെട്ടാണ് പോളണ്ടിന്‍റെ വരവ്.
ഇതോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്കായി ഇരു ടീമിനും വിജയം അനിവാര്യമാണ്. സ്പെയില്‍ നിരയില്‍ നായകൻ സെർജിയോ ബുസ്‌കറ്റ്സ് കൊവിഡ് മുക്തനായത് ആശ്വാസമാണ്. നിലവില്‍ ക്വാറന്‍റീന്‍ താരം പൂര്‍ത്തിയാക്കിയ താരം പോളണ്ടിനെതിരെ ബൂട്ടുകെട്ടിയേക്കും.
also read:ആശുപത്രി വിട്ട് എറിക്‌സണ്‍ ; മിഡ്‌ഫീല്‍ഡര്‍ സഹതാരങ്ങളെ കാണാനെത്തും
എന്നാല്‍ അൽവാരോ മൊറാറ്റയും ഡാനി ഒൽമോയും ടോറസും അവസരത്തിനോത്ത് ഉയരാത്തത് സ്പെനിന് തല വേദനയാണ്. യുവതാരം പെഡ്രിക്ക് പകരം തിയാഗോ അൽകാന്‍റയ്‌ക്ക് അവസരം നൽകിയേക്കും. മറുവശത്ത് നായകന്‍ റോബർട്ട് ലെവന്‍ഡോസ്‌കിയില്‍ തന്നെയാണ് പോളണ്ട് പ്രതീക്ഷ വെക്കുന്നത്.
ഗ്രൂപ്പ് ഇയില്‍ ഒരു പോയിന്‍റുമായി സ്‌പെയിന്‍ മൂന്നാം സ്ഥാനത്തും അക്കൗണ്ട് തുറക്കാതെ പോളണ്ട് നാലാം സ്ഥാനത്തുമാണ് നിലവിലുള്ളത്. അതേസമയം 2010ലാണ് ഇരു ടീമും അവസാനമായി തമ്മില്‍ പോരടിച്ചത്. അന്ന് എതിരില്ലാത്ത ആറ് ഗോളിനാണ് സ്പെയിന്‍ പോളണ്ടിനെ തകര്‍ത്ത് വിട്ടത്. ഇരു സംഘവും ചരിത്രത്തില്‍ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം സ്പെയിനൊപ്പം നിന്നു. ഒരു തവണ പോളണ്ട് ജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയില്‍ അവസാനിച്ചു.