മാന്‍ഡ്രിഡ് : യൂറോ കപ്പില്‍ സ്പെയിന്‍ മികച്ച മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ വിങ്ങര്‍ ലൂയിസ് ഗാർസിയ. ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സിനടക്കം രണ്ട് കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ച് ടീം തിരിച്ചടി നേരിടുന്നതിനിടെയാണ് ഗാർസിയയുടെ പ്രതികരണം. സെര്‍ജിയോ ബുസ്‌ക്വെറ്റ്സിനെ കൂടാതെ സെന്‍ട്രല്‍ ബാക്ക് ഡിയാഗോ ലോറന്‍റയിനും ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
'ടീമിലെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കുറച്ച് ദിവസത്തേക്ക് കൂടി ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് അണ്ടര്‍ 21 ടീമിലെ കളിക്കാരുണ്ട്. അവരെ ദേശീയ ടീമിലേക്ക് കൊണ്ടുവരാവുന്നതാണ്. ഇതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഞാന്‍ ഭയപ്പെടുന്നില്ല. അവര്‍ ദേശീയ ടീമില്‍ കളിക്കാന്‍ തയ്യാറാണെന്ന് എനിക്ക് പറയാനാവും.
also read: യൂറോപ്പില്‍ പന്തുരുളുന്നു: ആവേശം ലോകത്തിന്‍റെ നെറുകയില്‍
മുതിര്‍ന്ന താരങ്ങളോടൊപ്പം ദേശീയ ടീമില്‍ കളിക്കുന്നതിനായി അവര്‍ അക്ഷമരാണ്. അവർക്ക് മതിയായ അനുഭവമുണ്ട്, അവരിൽ ഭൂരിഭാഗവും മുതിര്‍ന്ന താരങ്ങളുടെ വിടവുകൾ നികത്താനാവും ശ്രമിക്കുക. നീളമുള്ള ടൂര്‍ണമെന്‍റായ യൂറോയില്‍ 14-15 വരെ മികച്ച കളിക്കാരെ പരിക്കുകളില്ലാതെ ലഭിച്ചാല്‍ ടീമിന് നിലനില്‍ക്കാനാവും.
നിലവില്‍ കൂടുതല്‍ കളിക്കാര്‍ക്ക് പരിക്കുകളില്ലെന്നത് പ്രതീക്ഷ നല്‍കുന്നതാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞങ്ങള്‍ എത്തില്ലെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. ഈ ടീമിന് അവിടെയെത്താനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്‌പെയിൻ എങ്ങനെയാണ് എത്തുന്നതെന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം ടീമുകളെ ബാധിക്കുന്നുണ്ട്.
സ്പെയിന്‍റെ സ്ക്വാഡില്‍ നിന്നും കൂടുതല്‍ കളിക്കാര്‍ പുറത്താവുമോയെന്ന് കാത്തിരുന്നു കാണേണ്ടതാണ് '. ലൂയിസ് ഗാർസിയ പറഞ്ഞു. അതേസമയം ഗ്രൂപ്പ് ഇയിൽ സ്വീഡൻ, പോളണ്ട്, സ്ലൊവാക്യ എന്നിവര്‍ക്കൊപ്പമാണ് സ്പെയിന്‍. ജൂണ്‍ 15ന് സ്വീഡനെതിരെയാണ് ടീമിന്‍റെ ആദ്യ മത്സരം.