ETV Bharat / sports

അഞ്ചടിച്ച് ഷിക്ക് ; റോണോയ്‌ക്കൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായി പോരാട്ടം - schick with goal news

യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പാട്രിക് ഷിക്കും ഇതേവരെ അഞ്ച് വീതം ഗോള്‍ നേടി.

ഷിക്കിന് അഞ്ച് ഗോള്‍ വാര്‍ത്ത  റോണോയും ഷിക്കും വാര്‍ത്ത  schick with goal news  rono and schick news
പാട്രിക്ക് ഷിക്ക്
author img

By

Published : Jul 3, 2021, 11:00 PM IST

ബാക്കു : യൂറോ കപ്പിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള മുന്നേറ്റത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി ചെക്ക് റിപ്പബ്ലിക്കിന്‍റെ പാട്രിക് ഷിക്ക്. ഡെന്‍മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗോളടിച്ചതോടെയാണ് ഷിക്ക് റോണോയ്ക്ക് ഒപ്പമെത്തിയത്.

ഇരുവരും ഇതിനകം അഞ്ച് തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. ഗോള്‍ഡന്‍ബൂട്ടിനായുള്ള പോരാട്ടത്തില്‍ എതിരാളികളെക്കാള്‍ ബഹുദൂരം മുന്നിലാണ് ഇരുവരും.

യൂറോയില്‍ ഇനി മത്സരങ്ങള്‍ ശേഷിക്കുന്ന ടീമുകളില്‍ ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകള്‍ സ്വന്തം പേരിലുള്ള ഇംഗ്ലീഷ് ഫോര്‍വേഡ് റഹീം സ്റ്റര്‍ലിങ്ങാണ് ഷിക്കിന് പ്രധാന വെല്ലുവിളിയാവുക.

സ്റ്റര്‍ലിങ്ങിന് യൂറോയിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രെയിനെ നേരിടും. ഞായാറാഴ്‌ച പുലര്‍ച്ചെ 12.30ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.

രണ്ട് ഗോളുകള്‍ വീതം സ്വന്തമാക്കിയ ഇറ്റലിയുടെ സ്‌ട്രൈക്കര്‍മാരായ ഇന്‍സൈനും ഇമ്മോബൈലിനും ഡെന്‍മാര്‍ക്കിന്‍റെ ഡോല്‍ബര്‍ഗിനും സ്‌പെയിന്‍റെ മൊറാട്ടയും ഷിക്കിനെ മറികടക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്.

യൂറോ കപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും പോര്‍ച്ചുഗീസ് പടനായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുെടെ പേരിലാണ്. അഞ്ച് യൂറോ കപ്പ് സീസണുകളില്‍ ബൂട്ടണിഞ്ഞ റോണോ 14 തവണ ഗോളടിച്ചു. അഞ്ച് യൂറോ കപ്പില്‍ കളിക്കുന്ന ആദ്യ താരവും റൊണാള്‍ഡോയാണ്.

ഗോള്‍ വേട്ടയില്‍ പ്ലാറ്റിനി ഒന്നാമത്

യൂറോ കപ്പിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഫ്രാന്‍സിന്‍റെ മിഷേല്‍ പ്ലാറ്റിനിയുടെ പേരിലാണ്. 1984 സീസണില്‍ ഒമ്പത് ഗോളുകളാണ് പ്ലാറ്റിനിയുടെ ബൂട്ടില്‍ നിന്നും പിറന്നത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഫ്രാന്‍സിന്‍റെ തന്നെ താരമാണ്. കഴിഞ്ഞ യൂറോ കപ്പ് സീസണില്‍ ആറ് ഗോളുകളുമായി തിളങ്ങിയ അന്‍റോണിയോ ഗ്രീസ്‌മാനാണ് രണ്ടാമത്.

ഡെന്‍മാര്‍ക്ക് മുന്നില്‍

പാട്രിക്ക് ഷിക്കിന്‍റെ ഗോളിലൂടെ ഡെന്‍മാര്‍ക്കിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്ക് അക്കൗണ്ട് തുറന്നു. രണ്ടാം പകുതിയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ 2-1ന് ചെക്ക് പിന്നിലാണ്. തോമസ് ഡിലാനിയും കാസ്‌പര്‍ ഡോല്‍ബര്‍ഗുമാണ് ഡെന്‍മാര്‍ക്കിനായി വല കുലുക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.