ബുധാപെസ്റ്റ്: പാട്രിക് ഷിക്കിന്‍റെ കരുത്തില്‍ ഹോളണ്ടിനെ തളക്കാന്‍ ചെക്ക് റിപ്പബ്ലിക്ക് എത്തുന്നു. പുഷ്‌കാസ് അരീനയില്‍ നടക്കുന്ന യൂറോയിലെ സൂപ്പര്‍ സണ്‍ഡേ പോരാട്ടത്തിലാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.
യൂറോയില്‍ ഇതിനകം എണ്ണം പറഞ്ഞ മൂന്ന് ഗോളുകളാണ് പാട്രിക് ഷിക്ക് സ്വന്തമാക്കിയത്. മറുഭാഗത്ത് പരാജയമറിയാതെ മുന്നേറുന്ന ഹോളണ്ട് സി ഗ്രൂപ്പില്‍ നിന്നും ചാമ്പ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലേക്ക് എത്തിയത്. 3-5-2 ശൈലി പിന്തുടരുന്ന ഹോളണ്ടിന് ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ എതിരാളികളെ ലഭിച്ചിരുന്നില്ല.
1988ല്‍ യൂറോയില്‍ കപ്പടിച്ച ശേഷം മേജര്‍ കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ ഓറഞ്ച് പടക്കായിട്ടില്ല. 1996ല്‍ യൂറോയുടെ ഫൈനല്‍ വരെ എത്തിയെങ്കിലും പടിക്കല്‍ കലമുടച്ചു. 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടിയാണ് ഹോളണ്ട് ഇത്തവണ യൂറോയില്‍ ബൂട്ട് കെട്ടുന്നത്.
-
So far so good for the Oranje (by @IBES16 ) https://t.co/SijQ4is6xV pic.twitter.com/XcHSiWPwoo
— Dutch Football 🇳🇱 (@FootballOranje_) June 26, 2021 " class="align-text-top noRightClick twitterSection" data="
">So far so good for the Oranje (by @IBES16 ) https://t.co/SijQ4is6xV pic.twitter.com/XcHSiWPwoo
— Dutch Football 🇳🇱 (@FootballOranje_) June 26, 2021So far so good for the Oranje (by @IBES16 ) https://t.co/SijQ4is6xV pic.twitter.com/XcHSiWPwoo
— Dutch Football 🇳🇱 (@FootballOranje_) June 26, 2021
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകള്‍ അടിച്ച് കൂട്ടിയ ഓറഞ്ച് പടയുടെ മുന്നേറ്റത്തിന് മെഫിസ് ഡിപെയും ഡോണിയല്‍ മാലനുമാണ് നേതൃത്വം നല്‍കുന്നത്. മിഡ്‌ഫീല്‍ഡില്‍ വിജിനാല്‍ഡമാണ് കരുത്ത്.
-
👋🏻🇭🇺 https://t.co/H6xerQ3XCX pic.twitter.com/47KGbwisSo
— Czech Football National Team (@ceskarepre_eng) June 26, 2021 " class="align-text-top noRightClick twitterSection" data="
">👋🏻🇭🇺 https://t.co/H6xerQ3XCX pic.twitter.com/47KGbwisSo
— Czech Football National Team (@ceskarepre_eng) June 26, 2021👋🏻🇭🇺 https://t.co/H6xerQ3XCX pic.twitter.com/47KGbwisSo
— Czech Football National Team (@ceskarepre_eng) June 26, 2021
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇതിന് മുമ്പ് മൂന്ന് തവണ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോഴും ചെക്ക് റിപ്പബ്ലിക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. എന്നാല്‍ ഇത്തണ ക്വാര്‍ട്ടര്‍ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് ക്രൊയേഷന്‍ സംഘത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.
ഇരു ടീമുകളും ഇതിന് മുമ്പ് 11 മത്സരങ്ങളില്‍ ഏറ്റുമുട്ടി. അഞ്ച് തവണ ചെക്കും മൂന്ന് തവണ ഹോളണ്ടും ജയം സ്വന്തമാക്കിയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഫൈനല്‍ പോരാട്ടം സോണി നെറ്റ് വര്‍ക്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായി സോണി ലിവിലും കാണാം.