ETV Bharat / sports

കപ്പുയര്‍ത്തിയാല്‍ ഇംഗ്ലണ്ടിന് ഗാസ്‌കോയിന്‍ ഹെയര്‍ സ്റ്റൈല്‍: ഫോഡന്‍

author img

By

Published : Jun 24, 2021, 1:49 PM IST

1996 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ യൂറോ കപ്പിന്‍റെ സെമി ഫൈനല്‍ വരെ എത്തിച്ച താരമാണ് പോള്‍ ഗാസ്‌കോയിന്‍. അദ്ദേഹത്തിന്‍റെ ഹെയര്‍ സ്റ്റൈല്‍ ഫോര്‍വേഡ് ഫില്‍ ഫോഡന്‍ സ്വീകരിച്ചത് ഇതിന് മുമ്പ് വാര്‍ത്തയായിരുന്നു

ഫോഡനും ഗാസ്‌കോയിനും വാര്‍ത്ത  യൂറോയും ഇംഗ്ലണ്ടും വാര്‍ത്ത  foden and gascoin news  euro and england news
ഫോഡനും ഗാസ്‌കോയിനും

ലണ്ടന്‍: യൂറോയില്‍ കപ്പുയര്‍ത്താനായാല്‍ ഇംഗ്ലീഷ് ടീമിന്‍റെ ഹെയര്‍ സ്റ്റൈല്‍ മാറും. ഫോര്‍വേഡ് ഫില്‍ ഫോഡന്‍റേതാണ് പരാമര്‍ശം. കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലീഷ് താരം പോള്‍ ഗാസ്‌കോയിന്‍ ഹെയര്‍ സ്റ്റൈല്‍ അനുകരിച്ച് ഫോഡന്‍ വൈറലായതിന് പിന്നാലെയാണ് പരാമര്‍ശം. 1996 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ യൂറോ കപ്പിന്‍റെ സെമി ഫൈനല്‍ വരെ എത്തിച്ച താരമാണ് പോള്‍ ഗാസ്‌കോയിന്‍. അന്ന് ചാമ്പ്യന്‍മാരായ ജര്‍മനിയോട് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് പുറത്തായത്.

നെറ്റിയുടെ വിസ്‌താരം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഹെയര്‍ സ്റ്റൈലാണ് ഫോഡന്‍ പിന്തുടര്‍ന്നിരിക്കുന്നത്. കൂടാതെ മുടി സ്വര്‍ണ നിറമാക്കിയിട്ടുമുണ്ട്. സമാന ശൈലിയാണ് 1996ല്‍ പോള്‍ ഗാസ്‌കോയിന്‍ ഇംഗ്ലണ്ടിന് വേണ്ടി ബൂട്ടുകെട്ടുമ്പോള്‍ പിന്തുടര്‍ന്നിരുന്നത്. അതിനാല്‍ ഈ രീതിക്ക് അദ്ദേഹത്തിന്‍റെ പേരും ലഭിച്ചു. ഏതായാലും ഓരോ ഹെയര്‍ കട്ടില്‍ ഇംഗ്ലീഷ് ടീം കപ്പുയര്‍ത്തുന്നത് കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ ആരാധകര്‍.

പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ ജര്‍മനിയാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. വിംബ്ലിയില്‍ ജൂണ്‍ 29നാണ് മത്സരം. പരിശീലകന്‍ ജാക്കിം ലോ പരിശീലക സ്ഥാനത്ത് നിന്നും വിരമിക്കുന്നതിന് മുന്നോടിയായി കപ്പുമായി ഒരു സെന്‍റോഫ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മാന്വല്‍ ന്യൂയറും കൂട്ടരും. അതിനാല്‍ തന്നെ ഗാരത് സൗത്ത്ഗേറ്റിന്‍റെ ശിഷ്യന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാകും നേരിടേണ്ടി വരിക.

Also Read: റെക്കോഡിട്ട് റോണോ; സമനില കൈവിടാതെ ഫ്രാന്‍സും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍

പ്രഥമ യൂറോ കപ്പ് കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുന്ന ഇംഗ്ലണ്ട് 1968ല്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയതാണ ഏറ്റവും മികച്ച നേട്ടം. 2016ല്‍ പ്രീ ക്വാര്‍ട്ടറിലും 2012ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഇംഗ്ലണ്ട് ഇടം കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.