സതാംപ്‌ടൺ: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ലിവർപൂളിനെ തോല്‍പ്പിച്ച് സതാംപ്‌ടൺ. ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സതാംപ്‌ടണിന്‍റെ ജയം. ലിവർപൂൾ മുൻ താരം ഡാനി ഇംഗ്‌സാണ് സതാംപ്‌ടണിന്‍റെ വിജയഗോൾ നേടിയത്.
-
Just @IngsDanny welcoming in the new year the only way he knows how 💥 pic.twitter.com/7HKPeHSnSs
— Southampton FC (@SouthamptonFC) January 5, 2021 " class="align-text-top noRightClick twitterSection" data="
">Just @IngsDanny welcoming in the new year the only way he knows how 💥 pic.twitter.com/7HKPeHSnSs
— Southampton FC (@SouthamptonFC) January 5, 2021Just @IngsDanny welcoming in the new year the only way he knows how 💥 pic.twitter.com/7HKPeHSnSs
— Southampton FC (@SouthamptonFC) January 5, 2021
മത്സരത്തിന്‍റെ രണ്ടാം മിനിറ്റില്‍ മനോഹരമായ ഫ്രീകിക്കിന് ഗംഭീര ഫിനിഷിലൂടെയാണ് ഇംഗ്‌സ് ഗോൾ കണ്ടെത്തിയത്. മത്സരത്തിലുടനീളം ആക്രമിച്ചുകളിക്കാൻ ലിവർപൂൾ ശ്രമിച്ചെങ്കിലും വ്യക്തമായ അവസരങ്ങൾ ലിവർപൂളിന് ലഭിച്ചില്ല. സതാംപ്‌ടണിന് മികച്ച അവസരങ്ങൾ ലഭിച്ചിട്ടും പിന്നീട് ഒരു ഗോൾ നേടാൻ അവർക്കും കഴിഞ്ഞില്ല.
പ്രീമിയർ ലീഗില്‍ ഇത്തവണത്തെ കിരീടപോരാട്ടം പ്രവചനാതീതം ആകുമെന്നതില്‍ യാതൊരു സംശയവുമില്ല. ലിവർപൂൾ സതാംപ്‌ടണിനോട് കീഴടങ്ങിയതോടെ ലിവർപൂളിന്‍റെ ഒന്നാം സ്ഥാനം അനിശ്ചിത്വത്തിലായി. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ പരാജയമെന്തെന്ന് അറിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡും മികച്ച പ്രകടനവുമായി ലെയ്സ്റ്റർ സിറ്റിയും ലിവർപൂളിന്‍റെ തൊട്ടുപിറകിലുണ്ട്. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനും രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനും 33 പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ യുണൈറ്റഡ് ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്. അടുത്ത കളിയില്‍ ബേൺലിയെ തോല്‍പ്പിച്ചാല്‍ യുണൈറ്റഡിന് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താം.