ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വംശീയാധിക്ഷേപത്തിന്റെ പേരില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. ടോട്ടന്‍ഹാം താരത്തെ ഓണ്‍ലൈന്‍ വംശീയതക്ക് ഇരയായ സംഭവത്തിലാണ് അറസ്റ്റ്. മെട്രോ പൊലിറ്റണ് പൊലീസിന്റേതാണ് നടപടി. സംഭവത്തില്‍ മറ്റ് നാല് പേര് പൊലീസ് നിരീക്ഷണത്തിലാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 11ന് ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് പരാജയപ്പെടേണ്ടി വന്നതിനെ തുടര്‍ന്നാണ് ടോട്ടന്‍ഹാമിന്റെ പേര് വെളിപ്പെടുത്താത്ത താരം വംശീയതക്ക് ഇരയായത്. മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടന്‍ഹാം പരാജയപ്പെട്ടിരുന്നു.
കൂടുതല്‍ കായിക വാര്‍ത്തകള്‍: തുടര്‍ച്ചയായി അഞ്ചാം തവണയും സുവര്‍ണ പാദുകം; ലാലിഗയില്‍ മെസിയാണ് താരം
പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ടോട്ടന്‍ഹാമിന് ഉള്‍പ്പെടെ ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. കരുത്തരായ ലെസ്റ്റര്‍ സിറ്റിയാണ് നിര്‍ണായക മത്സരത്തില്‍ ടോട്ടന്‍ഹാമിന്റെ എതിരാളികള്‍. ലെസ്റ്ററിനെതിരായ പോരാട്ടത്തില്‍ ജയിച്ചാല്‍ ടോട്ടനത്തിന് സീസണില്‍ യൂറോപ്പ ലീഗ് യോഗ്യത ഉറപ്പാക്കാനാകും. ഈ മാസം 23ന് രാത്രി 8.30നാണ് ഇരുവരും തമ്മിലുള്ള പോരാട്ടം. ലീഗിലെ 37 മത്സരങ്ങളില്‍ നിന്നും 17 ജയവും എട്ട് സമനിലയും ഉള്‍പ്പെടെ 59 പോയിന്റുള്ള ടോട്ടന്‍ഹാം പട്ടികയില്‍ ഏഴാമതാണ്.