ETV Bharat / sports

മുഹമ്മദ് സല ആന്‍ഫീല്‍ഡ് വിട്ടേക്കും; അസംതൃപ്‌തനെന്ന് സഹതാരം

ലിവര്‍പൂളിന് വേണ്ടി 173 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഈജിപ്‌ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സല 110 ഗോളുകളാണ് അടിച്ച് കൂട്ടിയത്.

author img

By

Published : Dec 21, 2020, 3:52 PM IST

സല ക്ലബ് വിട്ടേക്കും വാര്‍ത്ത  സല അസംതൃപ്‌തന്‍ വാര്‍ത്ത  സലയും ലിവര്‍പൂളും വാര്‍ത്ത  salah leave club news  salah unhappy news  salah and liverpool news
സല

ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ചാമ്പ്യന്‍മാരായ ലിവര്‍പൂളിന്‍റെ മുന്നേറ്റങ്ങളുടെ അമരക്കാന്‍ മുഹമ്മദ് സല ആന്‍ഫീല്‍ഡ് വിട്ടേക്കും. ചെമ്പടയുടെ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ കാല്‍പന്തിന്‍റെ ലോകത്തെ ഈജിപ്‌ഷ്യന്‍ രാജകുമാരന്‍ അസംതൃപ്‌നാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ കൊവിഡ് 19 പശ്ചാത്തലത്തില്‍ ക്ലബ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും സൂപ്പര്‍ താരത്തെ അടുത്ത് വരാന്‍ പോകുന്ന ട്രാന്‍സ്‌ഫര്‍ വിന്‍ഡോകളില്‍ ഒന്നിലേക്ക് എത്തിക്കാന്‍ ലിവര്‍പൂളിനെ പ്രേരിപ്പിച്ചെക്കും. ജനുവരിയിലും ജൂണിലുമാണ് ട്രാന്‍സ്‌ഫര്‍ ജാലകം തുറക്കുക.

കഴിഞ്ഞ മാസം നടന്ന ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തില്‍ മിജുലാന്‍ഡിനെതിരായ മത്സരത്തില്‍ നായകനായി പരിഗണിക്കാത്തതില്‍ ഈജിപ്‌ഷ്യന്‍ സ്‌ട്രൈക്കര്‍ അസംതൃപ്‌നാണ്. മത്സരത്തില്‍ സലയെ ഒഴിവാക്കി ടെന്‍ഡ് അലക്‌സാണ്ടര്‍ക്കാണ് നായകന്‍റെ ആം ബാന്‍ഡ് ക്ലോപ്പ് നല്‍കിയത്.

സമാന സൂചനകള്‍ ഈജിപ്‌ഷ്യന്‍ ദേശീയ ടീമിലെ സലയുടെ സഹതാരം മുഹമ്മദ് അബോട്രിക്കയും പങ്കുവെച്ചു. പരിശീലകന്‍റെ നീക്കങ്ങളില്‍ സല അസംതൃപ്‌തനാണ്. അടുത്ത ട്രാന്‍സ്‌ഫര്‍ വിന്‍ഡോകളില്‍ സലയും ഉണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്തര്‍ദേശീയ മാധ്യമങ്ങളോട് അബോട്രിക്ക സലയെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.

സല അസ്വസ്ഥനാണ് എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രകടനത്തെ അത് ബാധിക്കില്ല. അദ്ദേഹം ലിവര്‍പൂളില്‍ അസന്തുഷ്‌ടനാണ്. പക്ഷേ അതിന് പിന്നിലെ രഹസ്യം തുറന്ന് പറയാന്‍ സാധിക്കില്ല. മിജുലാന്‍ഡിന് എതിരായ മത്സരത്തില്‍ നായകന്‍റെ ആം ബാന്‍ഡ് ലഭിക്കാത്തത് അദ്ദേഹം അസന്തുഷ്‌ടനാകാന്‍ ഒരു കാരണമാണ്. ക്ലബ് വിടുന്നെങ്കില്‍ അന്തിമ തീരുമാനം സലയുടേത് മാത്രമായിരിക്കുമെന്നും അബോട്രിക്ക കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ സ്‌പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വമ്പന്‍ ക്ലബുകളായ ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും വേണ്ടി ഭാവിയില്‍ കളിച്ചേക്കുമെന്ന തരത്തില്‍ മുഹമ്മദ് സലയും സൂചനകള്‍ നല്‍കിയിരുന്നു. ക്ലബില്‍ തുടരുന്നത് ബുദ്ധിമുട്ടാണ്, പക്ഷെ ഇപ്പോള്‍ എല്ലാ കാര്യവും ലിവര്‍പൂളിന്‍റെ തീരുമാനം അനുസരിച്ചിരിക്കുമെന്ന് പറയാനേ സാധിക്കൂ. ഭാവിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാന്‍ സാധിക്കില്ലെന്നും സല പറഞ്ഞു.

സീസണില്‍ ഇതിനകം ലിവര്‍പൂളിന് വേണ്ടി 13 ഗോളുകള്‍ മുഹമ്മദ് സല സ്വന്തമാക്കി കഴിഞ്ഞു. ക്രിസ്റ്റല്‍ പാലസിന് എതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത ഏഴ്‌ ഗോളുകൾക്ക് ജയിച്ചിരുന്നു. മത്സരത്തില്‍ സല ഇരട്ട ഗോളുമായി തിളങ്ങുകയും ചെയ്‌തു. കഴിഞ്ഞ സീസണില്‍ ചെമ്പടയുടെ കിരീട പോരാട്ടത്തില്‍ സല നിര്‍ണായ പങ്ക് വഹിച്ചിരുന്നു. ഇതേവരെ ലിവര്‍പൂളിന് വേണ്ടി 173 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സല 110 ഗോളുകളാണ് അടിച്ച് കൂട്ടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.