മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം വിജയ പാതയിലേക്ക് തിരിച്ചെത്തി നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി കോണിന്‍റെ വല നിറച്ചാണ് ബയേണ്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഹാന്‍സ് ഫ്ലിക്കിന്‍റെ ശിഷ്യന്‍മാര്‍ ജയം സ്വന്തമാക്കിയത്. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ഫ്രാങ്ക്‌ഫെര്‍ട് എൻട്രാക്‌ടിനോടാണ് ബയേണ്‍ പരാജയം ഏറ്റുവാങ്ങിയത്.
-
🥣 @SergeGnabry is back with a bang 💥
— Bundesliga English (@Bundesliga_EN) February 27, 2021 " class="align-text-top noRightClick twitterSection" data="
(85') #FCBKOE 5-1 pic.twitter.com/wZ8FZ9eQqH
">🥣 @SergeGnabry is back with a bang 💥
— Bundesliga English (@Bundesliga_EN) February 27, 2021
(85') #FCBKOE 5-1 pic.twitter.com/wZ8FZ9eQqH🥣 @SergeGnabry is back with a bang 💥
— Bundesliga English (@Bundesliga_EN) February 27, 2021
(85') #FCBKOE 5-1 pic.twitter.com/wZ8FZ9eQqH
കൂടുതല്‍ വായനക്ക്: ബയേണ്‍ കളി മറന്നു; ഫ്രാങ്ക്‌ഫെര്‍ടിന് മിന്നും ജയം
ബയേണിന് വേണ്ടി പോളിഷ് മുന്നേറ്റ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും സെര്‍ജ് ഗ്നാബ്രിയും ഇരട്ട ഗോള്‍ സ്വന്തമാക്കി. ആദ്യപകുതിയില്‍ മാക്‌സിം മോട്ടിങ്ങും ബയേണിനായി വല കുലുക്കി. കൊവിഡ് മുക്തനായ തോമസ് മുള്ളര്‍ ടീമില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയും ബയേണിന്‍റെ ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. എഫ്‌സി കോണിനായി മധ്യനിര താരം എല്ലിസ് കെറി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ബയേണിന്‍റെ മുന്‍തൂക്കം അഞ്ച് പോയിന്‍റായി ഉയര്‍ന്നു. 23 മത്സരങ്ങളില്‍ നിന്നും 16 ജയവും നാല് സമനിലയും ഉള്‍പ്പെടെ 52 പോയിന്‍റാണ് ബയേണിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലെപ്‌സിഗിന് 47 പോയിന്‍റാണുള്ളത്.