ETV Bharat / sports

ബുണ്ടസ് ലീഗയില്‍ ഡോർട്ട്മുണ്ടിന് തുടർ ജയം - ഡോർട്ട്മുണ്ട് വാർത്ത

വോൾഫ്‌സ്ബർഗിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തി

dortmund news  bundesliga news  ഡോർട്ട്മുണ്ട് വാർത്ത  ബുണ്ടസ് ലീഗ വാർത്ത
ഹാലണ്ട്
author img

By

Published : May 24, 2020, 4:07 PM IST

ബെർലിന്‍: ജർമന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ ബൊറൂസിയ ഡോർട്ട്മുണ്ടിന് തുടർജയം. വോൾഫ്‌സ്ബർഗിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. 32-ാം മിനിട്ടില്‍ റാഫേല്‍ ഗുയ്‌റെയ്‌റോയും 78-ാം മിനിട്ടില്‍ അഷ്‌റഫ് ഹക്കീമിയും ഡോർട്ട്മുണ്ടിനായി ഗോൾ സ്വന്തമാക്കി. കൊവിഡ് 19-നെ തുടർന്ന് നിര്‍ത്തിവച്ച ലീഗ് പുനരാരംഭിച്ച ശേഷം ഡോർട്ട്മുണ്ട് സ്വന്തമാക്കുന്ന രണ്ടാമത്തെ തുടർജയമാണ് ഇത്. നേരത്തെ ഷാല്‍ക്കെയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയിരുന്നു. മെയ് 26-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഡോർട്ട്മുണ്ട് നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

dortmund news  bundesliga news  ഡോർട്ട്മുണ്ട് വാർത്ത  ബുണ്ടസ് ലീഗ വാർത്ത
ബുണ്ടസ് ലീഗ (ഫയല്‍ ചിത്രം).

ലീഗിലെ പോയിന്‍റ് പട്ടികയില്‍ 61 പോയിന്‍റുമായി നിലവില്‍ ബയേണ്‍ മ്യൂണിക്കാണ് ഒന്നാം സ്ഥാനത്ത്. 57 പോയിന്‍റുമായി ബൊറൂസിയ ഡോർട്ട്മുണ്ട് രണ്ടാം സ്ഥാനത്തും. കൊവിഡ് 19-നെ തുടർന്ന് സ്‌തംഭിച്ച ഫുട്‌ബോൾ ലോകത്ത് ആദ്യം ആരംഭിച്ച പ്രമുഖ ഫുട്‌ബോൾ ലീഗാണ് ജർമന്‍ ബുണ്ടസ് ലീഗ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.