ETV Bharat / sports

Diego Maradona | പതിനാറാം വയസിൽ പീഡിപ്പിച്ചു, മറഡോണക്കെതിരെ ഗുരുതര ആരോപണം - മറഡോണക്കെതിരെ ലൈംഗിക ആരോപണം

ലഹരി വിമുക്ത ചികിത്സക്കായി മറോഡോണ(Maradona) ഹവാനയിലെത്തിയപ്പോഴാണ് പീഡനം(Sexual Harassment) നടത്തിയതെന്നാണ് മറഡോണയുടെ മുൻ കാമുകി കൂടിയാണ് അൽവരാസ്(Mavys Alvarez) ആരോപിച്ചത്

Diego Maradona  Maradona Sexual Harassment  Mavys Alvarez  Mavys Alvarez Diego Maradona  മറഡോണ പീഡനം  മറഡോണ പീഡിപ്പിച്ചതായി യുവതി  മേവിസ് അൽവരാസ്  മറഡോണക്കെതിരെ ലൈംഗിക ആരോപണം  Maradona raped Alvarez
Diego Maradona | 16-ാം വയസിൽ പീഡനത്തിനിരയാക്കി, മറഡോണക്കെതിരെ ഗുരുതര ലൈംഗികാരോപണവുമായി യുവതി
author img

By

Published : Nov 23, 2021, 1:46 PM IST

ഹവാന: അന്തരിച്ച ഫുഡ്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ(Diego Maradona) ലൈംഗിക പീഡന(Sexual Harassment) ആരോപണവുമായി ക്യൂബൻ വനിത രംഗത്ത്. തന്നെ 16-ാം വയസിൽ മറഡോണ ലൈംഗിക പീഡനത്തിന് ഇരായാക്കിയെന്നാണ് 37 കാരിയായ മേവിസ് അൽവരാസ്(Mavys Alvarez) ആരോപിച്ചത്. മറഡോണയുടെ മുൻ കാമുകി കൂടിയാണ് അൽവരാസ്.

2000 ൽ ലഹരി വിമുക്ത ചികിത്സക്കായി മറോഡോണ ഹവാനയിലെത്തിയപ്പോഴാണ് പീഡനം നടത്തിയതെന്നും യുവതി പറഞ്ഞു. 'അദ്ദേഹം എന്‍റെ വായ പൊത്തിപ്പിടിച്ചു. തുടർന്ന് ബലാൽസംഗത്തിനിരയാക്കി. അതിനെക്കുറിച്ച് ഓർമിക്കാൻ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്‍റെ കുട്ടിക്കാലം അയാൾ കവർന്നെടുത്തു. ആത്മഹത്യയെക്കുറിച്ചുപോലും അന്ന് ചിന്തിച്ചിരുന്നു, അൽവാരസ് പറഞ്ഞു.

അർജന്‍റീനയിലും പീഡനം തുടർന്നു

തുടർന്ന് മറഡേണയോടൊപ്പം ബ്യൂണസ് ഐറിസിലേക്ക് പോയപ്പോഴുണ്ടായ ദുരനുഭവങ്ങളും യുവതി വെളിപ്പെടുത്തി. അയാളുടെ സഹായികൾ ആഴ്‌ചകളോളം എന്നെ ഹോട്ടലിൽ തടഞ്ഞുവെച്ചു. ഹോട്ടലിൽ നിന്ന് തനിച്ച് പുറത്തു പോകുന്നത് വിലക്കി. ശരീര സൗന്ദര്യം വർധിപ്പിക്കുന്നതിനായുള്ള ശസ്ത്രക്രിയകൾക്ക് നിർബന്ധിപ്പിച്ചു. മറഡോണയിൽ നിന്ന് തനിക്ക് മോശം അനുഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു എന്നും യുവതി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അഞ്ച് വർഷത്തോളം മറഡോണയുമായി ഇവർ ബന്ധത്തിലായിരുന്നു. 2001ലാണ് ഇരുവരും അർജന്‍റീനയിലേക്ക് പോയത്. ആ സമയം യുവതിക്ക് 16ഉം മറഡോണക്ക് 40 ഉം ആയിരുന്നു പ്രായം. മറഡോണയും ക്യൂബൻ മുൻ പ്രസിഡന്‍റ് ഫിദൽ കാസ്ട്രോയും തമ്മിലുള്ള ബന്ധം കാരണമാണ് തങ്ങളുടെ ബന്ധത്തിന് വീട്ടുകാർ സമ്മതം മൂളിയതെന്നും യുവതി പറഞ്ഞു.

ALSO READ: FIFA World Cup Stadium 974 | കണ്ടൈനറുകൾ കൊണ്ടൊരു സ്റ്റേഡിയം, റാസ് അബു അബൗദ് ഇനിമുതൽ 'സ്റ്റേഡിയം 974'

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ മാറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25 നാണ് ലോകത്തോട് വിടപറഞ്ഞത്. മാറഡോണ മരിച്ച് ഒരു വര്‍ഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് അൽവാരസ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അതേസമയം മറഡോണയുടെ സഹായികൾ യുവതിയുടെ ആരോപണം നിഷേധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.