ETV Bharat / sports

ലെസ്റ്ററുമായി ഒപ്പത്തിനൊപ്പം: ക്രിസ്റ്റല്‍ പാലസിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് - UEFA

ആദ്യ പകുതിയുടെ 45-ാം മിനിട്ടില്‍ മാർക്കസ് റാഷ്‌ഫോർഡും 78-ാം മിനിട്ടില്‍ ആന്‍റണി മാർഷ്യലുമാണ് മാഞ്ചസ്റ്ററിനായി ഗോളുകൾ നേടിയത്.

Crystal Palace 0-2 Manchester United
ലെസ്റ്ററുമായി ഒപ്പത്തിനൊപ്പം: ക്രിസ്റ്റല്‍ പാലസിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്
author img

By

Published : Jul 17, 2020, 8:22 AM IST

സെല്‍ഹസ്റ്റ് പാർക്ക്: മത്സരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണെങ്കിലും മാഞ്ചസ്റ്ററിന്‍റെ കണ്ണ് ചാമ്പ്യൻസ് ലീഗ് യോഗ്യതയിലാണ്. അതുകൊണ്ടു തന്നെ ഓരോ മത്സരത്തിലും ജയത്തില്‍ കുറഞ്ഞൊന്നും യുണൈറ്റഡിന് ചിന്തിക്കാനാകില്ല. ഇന്നലെ പ്രീമിയർ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടാനിറങ്ങുമ്പോൾ ഒലെ സോല്‍ഷ്യറുടെ കുട്ടികൾ ജയത്തെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ. എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് വേണ്ടി ലെസ്റ്റർ സിറ്റിയുമായുള്ള മത്സരം യുണൈറ്റഡ് കടുപ്പിക്കുകയും ചെയ്തു. ആദ്യ പകുതിയുടെ 45-ാം മിനിട്ടില്‍ മാർക്കസ് റാഷ്‌ഫോർഡും 78-ാം മിനിട്ടില്‍ ആന്‍റണി മാർഷ്യലുമാണ് മാഞ്ചസ്റ്ററിനായി ഗോളുകൾ നേടിയത്. ക്രിസ്റ്റല്‍ പാലസിന്‍റെ ജോർദാൻ അയേയു നേടിയ ഗോൾ വാറിലൂടെ ഓഫ് സൈഡ് വിളിച്ചതും വില്‍ഫ്രഡ് സാഹയ്ക്ക് അനുകൂലമായ പെനാല്‍റ്റി വിളിക്കാതിരുന്നതും മത്സരത്തിനിടെ വിവാദമായി.

ഇന്നത്തെ മത്സരത്തോടെ മാഞ്ചസ്റ്ററിനും ലെസ്റ്റർ സിറ്റിക്കും 36 മത്സരങ്ങളില്‍ നിന്നായി 62 പോയിന്‍റാണുള്ളത്. പോയിന്‍റ് ടേബിളില്‍ ലെസ്റ്റർ നാലാമതും യുണൈറ്റഡ് അഞ്ചാമതുമാണ്. 36 മത്സരങ്ങളില്‍ നിന്ന് 63 പോയിന്‍റുള്ള ചെല്‍സിയാണ് ടേബിളില്‍ മൂന്നാം സ്ഥാനത്ത്. പ്രീമിയർ ലീഗില്‍ നിന്ന് നാല് ടീമുകൾക്കാണ് ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക. ഇപിഎല്‍ ചാമ്പ്യൻമാരായ ലിവർപൂൾ, രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി എന്നിവർ നേരത്തെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയിരുന്നു. ചെല്‍സി, ലെസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നി ടീമുകളാണ് മൂന്നും നാലും സ്ഥാനങ്ങൾക്കായി ശക്തമായി മത്സരരംഗത്തുള്ളത്. മൂന്ന് ടീമുകൾക്കും ഇനി രണ്ട് മത്സരങ്ങൾ വീതമാണ് ടൂർണമെന്‍റില്‍ ശേഷിക്കുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി മത്സരിക്കുന്ന ലെസ്റ്റർ സിറ്റി ഇന്ന് എതിരില്ലാത്ത രണ്ട് ഗോളിന് ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ യുണൈറ്റഡിന് ഇനിയുള്ള എല്ലാ മത്സരങ്ങളും മരണപ്പോരാട്ടമാണ്. അയോസ് പെരസ്, ഡാമറൈ ഗ്രേ എന്നിവരാണ് ലെസ്റ്ററിന് വേണ്ടി ഗോളുകൾ നേടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.