ലിസ്‌ബൻ: മെസിയുടെ ബാലണ്‍ ദ്യോർ പുരസ്‌കാരത്തിളക്കത്തിനിടെ ഫ്രാൻസ് ഫുട്‌ബോൾ എഡിറ്റർ ഇൻ ചീഫ് പാസ്‌കൽ ഫെറെയ്‌ക്കെതിരെ ആഞ്ഞടിച്ച് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. മെസി നേടുന്നതിനെക്കാൾ കൂടുതൽ ബാലണ്‍ ദ്യോർ നേടി വിരമിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് റൊണാൾഡോ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു പാസ്‌കൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റൊണാൾഡോ രൂക്ഷമായി പ്രതികരിച്ചത്.
റൊണാൾഡോയുടെ പോസ്റ്റ്
'മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ദ്യോര്‍ നേടി വിരമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് പാസ്‌കല്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന മാഗസിനിന്‍റെ പ്രചാരണത്തിനായും പ്രശസ്തിക്കായും എന്‍റെ പേര് ദുരുപയോഗം ചെയ്തു. പാസ്‌കര്‍ നുണ പറയുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
ഫ്രാന്‍സ് ഫുട്‌ബോളിനെയും ബാലണ്‍ ദ്യോറിനെയും പൂര്‍ണ ആദരവോടെ കാണുന്ന ആളാണ് ഞാന്‍. ആ എന്നോട് ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ചടങ്ങില്‍ ഞാന്‍ പങ്കെടുക്കാത്തതിനെതിരെ മനപ്പൂര്‍വം വിട്ടുനിന്നതാണെന്ന തരത്തില്‍ അവതരിപ്പിച്ച് വീണ്ടും കള്ളം പറയുകയാണെന്നും റൊണാൾഡോ പറഞ്ഞു.
കരിയറിന്‍റെ ആരംഭം മുതലുള്ള സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനാൽ ആര് വിജയം നേടിയാലും ഞാന്‍ പ്രശംസിക്കും. ഞാന്‍ ഒരാള്‍ക്കും എതിരല്ലെന്നതിനാല്‍ത്തന്നെയാണ് അങ്ങനെ ചെയ്യുന്നത്. കളിക്കുന്ന ക്ലബ്ബിന് വേണ്ടിയും എനിക്ക് വേണ്ടിയും എന്‍റെ ആരാധകര്‍ക്കും വേണ്ടിയുമാണ് ഞാന്‍ വിജയങ്ങള്‍ നേടുന്നത്. മറ്റൊരാള്‍ക്കും എതിരല്ല ഞാന്‍. ദേശീയ ടീമിനായും ക്ലബ്ബിനായും കഴിയാവുന്നത്ര കിരീടം നേടിക്കൊടുക്കുകയെന്നതാണ് ലക്ഷ്യം.
ഫുട്‌ബോള്‍ താരമാവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും നല്ലൊരു മാതൃകയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോക ഫുട്‌ബോളിന്‍റെ ചരിത്രത്തില്‍ എന്‍റെ പേര് എഴുതിച്ചേര്‍ക്കുകയെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം അടുത്ത മത്സരം കളിക്കുന്നതിലാണ് ശ്രദ്ധ എന്നു പറഞ്ഞുകൊണ്ട് നിര്‍ത്തുന്നു. ഞങ്ങളുടെ ആരാധകര്‍ക്കൊപ്പം ഈ സീസണ്‍ കീഴടക്കാന്‍ കഴിയും. ശേഷമുള്ളതെല്ലാം അതിന് ശേഷം മാത്രമാണ്', റൊണാൾഡോ കുറിച്ചു.
ALSO READ: Ballon d'Or 2021: ഏഴഴകിൽ മിശിഹ; ബാലണ്‍ ദ്യോർ പുരസ്‌കാരം ലയണൽ മെസിക്ക്
മെസി കഴിഞ്ഞാൽ ഏറ്റവുമധികം ബാലൺ ദ്യോർ പുരസകാരം നേടിയ താരമാണ് റൊണാൾഡോ. അഞ്ച് തവണയാണ് താരം പുരസ്‌കാരം സ്വന്തമാക്കിയത്. അർജന്‍റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടവും മുൻ ക്ലബ് ബാഴ്‌സലോണക്കൊപ്പം കോപ്പ ഡെൽ റേ(കിങ്സ് കപ്പ്) കിരീടവും നേടാനായതിനാലാണ് ബാലൻ ദ്യോർ പുരസ്‌കാരം മെസിയെത്തേടി ഇത്തവണയും എത്തിയതെന്നാണ് വിലയിരുത്തല്‍.