മാഞ്ചസ്റ്റര്‍ : ഇംഗ്ലിഷ് പ്രിമിയർ ലീഗിലേക്ക് തിരിച്ചെത്തിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം. തട്ടകമായ ഓൾഡ് ട്രാഫഡിൽ ന്യൂകാസിലിനെതിരെ നടക്കുന്ന മത്സരത്തിലാണ് 12 വര്‍ഷങ്ങള്‍ക്കിപ്പുറം ക്രിസ്റ്റ്യാനോ ചുവന്ന ചെകുത്താന്മാരുടെ കുപ്പായത്തില്‍ വീണ്ടും ഇറങ്ങുക.
രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ന്യൂകാസിലിനെതിരെ ക്രിസ്റ്റ്യാനോയും കളത്തിലിറങ്ങുമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ പരിശീലകന്‍ ഒലെ ഗുന്നാർ സോൾഷ്യർ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.
‘തീര്‍ച്ചയായും ഏതെങ്കിലും സമയത്ത് അദ്ദേഹം കളത്തിലുണ്ടാവും’ എന്നായിരുന്നു വെള്ളിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സോൾഷ്യർ പറഞ്ഞത്.
also read: യുഎസ് ഓപ്പൺ വനിത ഫൈനൽ: കൗമാരപ്പോരാട്ടത്തിന് എമ്മ റാഡുക്കാനുവും ലെയ്‌ല ഫെര്‍ണാണ്ടസും
അതേസമയം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസില്‍ നിന്നാണ് റൊണാള്‍ഡോ തന്‍റെ പഴയ തട്ടകമായ യുണൈറ്റഡിലേക്കു മടങ്ങിവന്നിരിക്കുന്നത്. 2003ല്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. ഇക്കാലയളവിൽ യുനൈറ്റഡിനായി 292 മത്സരങ്ങളില്‍ കളിച്ച താരം 118 ഗോളുകള്‍ നേടിയിട്ടുണ്ട്.