മാഞ്ചസ്റ്റർ : മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ (Manchester United) പരിശീലക സ്ഥാനം വിട്ട ഒലെ ഗുണ്ണാർ സോൾഷ്യറിന്(Ole Gunnar Solskjaer) ആശംസകള്‍ നേര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). ട്വിറ്ററില്‍ പങ്കുവച്ച വികാര നിര്‍ഭരമായ കുറിപ്പിലാണ് (tweet) ക്രിസ്റ്റ്യാനോ സോൾഷ്യറിന് ആശംസകള്‍ നേര്‍ന്നത്. ഭാവി ജീവിതം കരുതിവച്ചതെന്തായാലും ഏറ്റവും മികച്ചത് നേരുന്നുവെന്ന് ക്രിസ്റ്റ്യാനോ കുറിച്ചു.
'ആദ്യമായി ഞാൻ ഓൾഡ് ട്രാഫോർഡിൽ വന്നപ്പോൾ അദ്ദേഹം എന്‍റെ സ്‌ട്രൈക്കറായിരുന്നു (സഹതാരം), മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത് മുതല്‍ അദ്ദേഹം എന്‍റെ പരിശീലകനായിരുന്നു. എല്ലാറ്റിനും ഉപരിയായി, ഒലെ ഒരു മികച്ച മനുഷ്യനാണ്. അദ്ദേഹത്തിന് ഭാവി ജീവിതം കരുതിവച്ചതെന്തായാലും ഏറ്റവും മികച്ചത് നേരുന്നു. ഭാഗ്യം തുണയ്‌ക്കട്ടെ. നിങ്ങള്‍ അതിന് അർഹനാണ് '- ക്രിസ്റ്റ്യാനോ കുറിച്ചു.
-
He’s been my striker when I first came to Old Trafford and he’s been my coach since I came back to Man. United. But most of all, Ole is an outstanding human being. I wish him the best in whatever his life has reserved for him.
— Cristiano Ronaldo (@Cristiano) November 22, 2021 " class="align-text-top noRightClick twitterSection" data="
Good luck, my friend!
You deserve it! pic.twitter.com/pdm7RXr2RX
">He’s been my striker when I first came to Old Trafford and he’s been my coach since I came back to Man. United. But most of all, Ole is an outstanding human being. I wish him the best in whatever his life has reserved for him.
— Cristiano Ronaldo (@Cristiano) November 22, 2021
Good luck, my friend!
You deserve it! pic.twitter.com/pdm7RXr2RXHe’s been my striker when I first came to Old Trafford and he’s been my coach since I came back to Man. United. But most of all, Ole is an outstanding human being. I wish him the best in whatever his life has reserved for him.
— Cristiano Ronaldo (@Cristiano) November 22, 2021
Good luck, my friend!
You deserve it! pic.twitter.com/pdm7RXr2RX
also read: Unmukt Chand | ഉന്മുക്ത് ചന്ദ് വിവാഹിതനായി ; വധു സിമ്രൻ ഖോസ്ല
സീസണില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മോശം പ്രകടനമാണ് പരിശീലകനായിരുന്ന സോൾഷ്യറിന്‍റെ പുറത്താവലിന് വഴിയൊരുക്കിയത്. പ്രീമിയര്‍ ലീഗില്‍ (premier league) കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചിലും ടീം തോറ്റിരുന്നു. അവസാന മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ വാറ്റ്‌ഫോര്‍ഡിനെതിരെയുണ്ടായ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് സോള്‍ഷ്യറിനെ പുറത്താക്കുന്നതായി ക്ലബ്ബ് പ്രഖ്യാപിച്ചത്. വാറ്റ്‌ഫോര്‍ഡിനെതിരെ 4-1നാണ് യുണൈറ്റഡ് കീഴടങ്ങിയത്.