ബുഡാപെസ്റ്റ്: കളിക്കളത്തിന് അകത്തും പുറത്തും പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കും പ്രവൃത്തിയും എക്കാലവും ശ്രദ്ധിക്കപ്പെടുന്നതാണ്. കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിനിടെ തന്‍റെ മുന്നിലിരുന്ന കൊക്ക കോളയുടെ കുപ്പി എടുത്തു മാറ്റി വെള്ളം കുടിക്കാനാവശ്യപ്പെട്ട താരത്തിന്‍റെ നടപടി ചര്‍ച്ചയായിരുന്നു.
-
Water only for Cristiano Ronaldo ⛔
— B/R Football (@brfootball) June 15, 2021 " class="align-text-top noRightClick twitterSection" data="
(via @EURO2020) pic.twitter.com/XZBDoDnIZJ
">Water only for Cristiano Ronaldo ⛔
— B/R Football (@brfootball) June 15, 2021
(via @EURO2020) pic.twitter.com/XZBDoDnIZJWater only for Cristiano Ronaldo ⛔
— B/R Football (@brfootball) June 15, 2021
(via @EURO2020) pic.twitter.com/XZBDoDnIZJ
വലിയ കയ്യടിയാണ് ക്രിസ്റ്റ്യാനോയ്ക്ക് ആരാധക ലോകം നല്‍കിയത്. എന്നാല്‍ താരത്തിന്‍റെ പ്രവൃത്തിയിലൂടെ യൂറോ കപ്പിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊരാളായ കൊക്ക കോളയ്ക്ക് കിട്ടിയത് വലിയ തിരിച്ചടിയും. ക്രിസ്റ്റ്യാനോയുടെ പ്രവൃത്തി കൊക്ക കോളയുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടാക്കിയതയാണ് റിപ്പോര്‍ട്ടുകള്‍.
also read: കൊക്കക്കോള വേണ്ട വെള്ളം മതി, ഇത് ക്രിസ്റ്റ്യാനോ.. ലോകം കയ്യടിക്കട്ടെ ആ നിലപാടിന്
കൊക്ക കോളയുടെ ഓഹരിവില 56.10 ഡോളറിൽ നിന്നും 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി 55.22 ലേക്കാണ് വീണത്. ഓഹരിവിലയിലെ 1.6 ഡോളറിന്‍റെ ഇടിവില്‍ തന്നെ കൊക്ക കോളയുടെ വിപണിമൂല്യം 242 ബില്യൺ ഡോളറിൽ നിന്നും 238 ബില്യൺ ഡോളറായതാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം താരത്തിന്‍റെ പ്രവര്‍ത്തിയോട് കൊക്ക കോള പ്രതികരിച്ചിട്ടുണ്ട്. എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്തമായ അഭിരുചികളും ആവശ്യങ്ങളുമുണ്ടെന്നും, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള പാനീയങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.