മാഡ്രിഡ്: സ്‌പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19. വ്യാഴാഴ്‌ച പുലര്‍ച്ചെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലെപ്‌സിഗിനെ നേരിടാന്‍ ഒരുങ്ങുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ആര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന് ക്ലബ് അധികൃതര്‍ വ്യക്തമാക്കിയട്ടില്ല.
രോഗ ബാധിതരായ രണ്ട് പേരും ക്വാറന്‍റയിനില്‍ പ്രവേശിച്ചതായി ടീം മാനേജ്മെന്‍റ് വ്യക്തമാക്കി. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് കൊവിഡ് 19 ബാധിച്ച പശ്ചാത്തലത്തില്‍ ക്ലബ് അധികൃതര്‍ കൂടുതല്‍ പരിശോധന നടത്തിയെങ്കിലും ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഫൈനല്‍സിനായി ടീം പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിലേക്ക് വിമാനം കയറാനിരിക്കെയാണ് പരിശോധന നടന്നത്.
ജൂലൈ 19ന് ശേഷം അത്‌ലറ്റികോ മത്സരങ്ങളുടെ ഭാഗമായിട്ടില്ല. ലാ ലിഗയില്‍ റയല്‍ സോസിഡാഡുമായിട്ടായിരുന്നു അവസന മത്സരം. അതിനാല്‍ തന്നെ രോഗ വ്യാപനത്തിനുള്ള സാധ്യത കുറവാകുമെന്നാണ് പ്രാഥമിക നിഗമനം.
12ന് ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജി അറ്റ്ലാന്‍റയെ നേരിടുന്നതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍സിന് തുടക്കമാകും. പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മറികടന്നാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചത്.