റിയോ ഡി ജനൈറോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ സെമിഫൈനൽ ലക്ഷ്യമിട്ട് അർജന്‍റീന നാളെ (ഞായര്‍) ഇക്വഡോറിനെതിരെ. ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം പുലർച്ചെ ആറരയ്ക്കാണ് മത്സരം നടക്കുക. മറ്റൊരു ക്വാർട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഉറുഗ്വേ കൊളംബിയയുമായി പോരടിക്കും. മാറക്കാന സ്റ്റേഡിയത്തില്‍ പുലർച്ചെ 3.30നാണ് ഈ മത്സരം.
എതിരാളികളെ ബഹുമാനിക്കുമെന്ന് സ്കലോണി
തോൽവിയറിയാതെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് അർജന്‍റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. അതേസമയം ബ്രസീലിനെ സമനിലയില്‍ തളച്ച എതിരാളികളെ 'ബഹുമാനിക്കു'മെന്ന് അര്‍ജന്‍റീനന്‍ കോച്ച് ലിയോണൽ സ്കലോണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്വഡോര്‍ വേഗതയും ചലനാത്മഗതയുമുള്ള ടീമാണെന്നും നല്ല കളിക്കാരുള്ള ടീമിനെ കീഴടക്കാന്‍ പ്രയാസമാണെന്നുമായിരുന്നു സ്കലോണിയുടെ പ്രകരണം.
എല്ലാം മെസി
മികച്ച പ്രകടനം നടത്തുന്ന ക്യാപ്റ്റന്‍ ലയണൽ മെസിയില്‍ തന്നെയാണ് ടീം പ്രതീക്ഷ വെയ്ക്കുന്നത്. ടൂര്‍ണമെന്‍റില്‍ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടീമിനെ മുന്നില്‍ നിന്നും നയിക്കുകയാണ് താരം. ഗോള്‍ കീപ്പര്‍ സ്ഥാനത്തേക്ക് ഫ്രാങ്കോ അർമാനിക്ക് പകരം എമിലിയാനോ മാർട്ടിനസ് തിരിച്ചെത്തും.
-
¡QUÉ LINDO QUE ESTÁ! 😍
— Copa América (@CopaAmerica) July 3, 2021 " class="align-text-top noRightClick twitterSection" data="
Perú 🇵🇪 y Brasil 🇧🇷 ya están en semifinales de la CONMEBOL #CopaAmérica 🏆 a la espera de los otros clasificados este sábado 🙌
¿Quiénes crees que van a pasar? 🔜#VibraElContinente pic.twitter.com/e4QNrfQBmj
">¡QUÉ LINDO QUE ESTÁ! 😍
— Copa América (@CopaAmerica) July 3, 2021
Perú 🇵🇪 y Brasil 🇧🇷 ya están en semifinales de la CONMEBOL #CopaAmérica 🏆 a la espera de los otros clasificados este sábado 🙌
¿Quiénes crees que van a pasar? 🔜#VibraElContinente pic.twitter.com/e4QNrfQBmj¡QUÉ LINDO QUE ESTÁ! 😍
— Copa América (@CopaAmerica) July 3, 2021
Perú 🇵🇪 y Brasil 🇧🇷 ya están en semifinales de la CONMEBOL #CopaAmérica 🏆 a la espera de los otros clasificados este sábado 🙌
¿Quiénes crees que van a pasar? 🔜#VibraElContinente pic.twitter.com/e4QNrfQBmj
പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോയുടെ ഇടം കാലിനേറ്റ പരിക്ക് ആശങ്കയാണ്. റൊമേറോയെ മാറ്റി നിര്‍ത്തിയാല്‍ ജെർമൻ പെസെല്ലയ്ക്ക് അവസരം ലഭിച്ചേക്കും. നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാര്‍ക്കോസ് അക്യൂന എന്നിവരും പരിഗണനയിലുണ്ട്. മൊളീനയും ഓട്ടമെൻഡിയും നേരത്ത തന്നെ സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. മിഡ്ഫീല്‍ഡില്‍ ലിയാൻഡ്രോ പരേഡസ് എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ ഗുയ്ഡോ റോഡ്രിഗിന്‍റെ മികച്ച പ്രകടനം കോച്ചിനെ ചിന്തിപ്പിക്കുന്നുണ്ട്.
ആരെയും ഭയപ്പെടുന്നില്ലെന്ന് ഇക്വേഡോര്‍
അതേസമയം സൗത്ത് അമേരിക്കന്‍ ലോക കപ്പ് ക്വാളിഫയറിലെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഇക്വേഡോറിന് കോപ്പയില്‍ മികവ് ആവര്‍ത്തിക്കാനായിട്ടില്ല. ഒരു മത്സരം പോലും ജയിക്കാനാവാതെ ഗ്രൂപ്പ് ബിയില്‍ നാലാം സ്ഥാനക്കാരായാണ് ഇക്വഡോറെത്തുന്നത്. എന്നാല്‍ ബ്രസീലിനെ സമനിലയില്‍ തളച്ചത് ടീമിന്‍റെ നേട്ടമാണ്.
also read: കോപ്പയില്‍ മഞ്ഞപ്പട സെമയില്‍; ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ മറികടന്നു
അര്‍ജന്‍റീനയ്ക്കെതിരെയും ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നതെന്നാണ് ഇക്വേഡോര്‍ മിഡ്ഫീല്‍ഡര്‍ ജെഗ്‌സൺ മൊണ്ടെസ് പറയുന്നത്. 'ഭൂതകാലത്തെ മാറ്റാൻ കഴിയില്ല, പക്ഷേ നമുക്ക് വർത്തമാനം മാറ്റാൻ കഴിയും. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല, കോപ്പ അമേരിക്കയിൽ ചരിത്രം സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്' മൊണ്ടെസ് പറഞ്ഞു.
ചരിത്രം പറയുന്നത്
ഇതേവരെ 36 മത്സരങ്ങളില്‍ ഇരുടീമുകളും പരസ്പ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 21 മത്സരങ്ങളിലും അര്‍ജന്‍റീന ജയം പിടിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇക്വഡോർ ജയിച്ചത്. 10 മത്സരം സമനിലയിൽ അവസാനിച്ചു.