ETV Bharat / sports

കോപ്പയില്‍ ഇനി സാംബ താളം; അഞ്ച് വേദികളുമായി ബ്രസീല്‍

11 ദിവസങ്ങള്‍ മാത്രമാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്‍റിനായി ബ്രസീലന് മുന്നിലുള്ളത്. ആദ്യ മത്സരം ബ്രസീലും വെനസ്വേലയും തമ്മില്‍ ജൂണ്‍ 14ന് പുലര്‍ച്ചെ 2.30ന്

copa america update  brazilian football news  കോപ്പ അമേരിക്ക അപ്പ്‌ഡേറ്റ്  ബ്രസീലിയന്‍ ഫുട്‌ബോള്‍ വാര്‍ത്ത
കോപ്പ അമേരിക്ക
author img

By

Published : Jun 3, 2021, 2:12 PM IST

റിയോ ഡിജനീറോ: കോപ്പ അമേരിക്ക ആര്‍ക്കെന്ന് ഇത്തവണ മാരക്കാന വിധി പറയും. അപ്രതീക്ഷിതമായി ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തം ബ്രസീലില്‍ എത്തിയിരിക്കുകയാണ്. ബ്രസീലിലെ അഞ്ച് വേദികളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക. ലോക പ്രശസ്‌തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം. കിരീട പോരാട്ടം മാത്രമാണ് മാരക്കാനയില്‍ നടക്കുക. ഗാരിഞ്ച, ഉള്‍പ്പെടെയുള്ള ശേഷിക്കുന്ന നാല് വേദികളിലാണ് ഗ്രൂപ്പ് തല, ക്വാര്‍ട്ടര്‍ ഫൈനല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും ലാറ്റിനമേരിക്കന്‍ വിരുന്ന്. നിലവില്‍ പുരോഗമിക്കുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ ലീഗ് തടസപ്പെടുത്താതെ ടൂര്‍ണമെന്‍റ് നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ടൂര്‍ണമെന്‍റാണ് ഇപ്പോള്‍ നടക്കുന്നത്.

പിന്‍മാറി കൊളംബിയയും അര്‍ജന്‍റീനയും

നേരത്തെ കൊളംബിയയും അര്‍ജന്‍റീനയും ചേര്‍ന്ന് കോപ്പ അമേരിക്ക നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ആദ്യം കൊളംബിയയും പിന്നാലെ അര്‍ജന്‍റീനയും പിന്‍മാറി. ഇതോടെ അവസാനഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്‍റെ സൗന്ദര്യം ആസ്വദിക്കാനുള്ള അവസരം നഷ്‌ടമാകുമെന്ന കരുതിയിരിക്കുമ്പോഴാണ് കോപ്പ നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് ബ്രസീല്‍ രംഗത്ത് വന്നത്. നേരത്തെ 2019ല്‍ കോപ്പ അമേരിക്ക നടന്നത് ബ്രസീലിലായിരുന്നു. അന്ന് കപ്പടിച്ച് ആഘോഷിക്കാനും ആതിഥേയര്‍ക്ക് അവസരം ലഭിച്ചു.

വെല്ലുവിളികള്‍ പലത്

ഇത്തവണ വീണ്ടും ബ്രസീലിലേക്ക് കോപ്പ തിരിച്ചെത്തുമ്പോള്‍ സ്ഥിതിഗതികള്‍ അത്ര പന്തിയല്ല. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വെല്ലുവിളികളാണ് ബ്രസീലിന് മുന്നിലുള്ളത്. കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ലോകത്തെ മൂന്നാമത്തെ രാജ്യമാണ്. മരണനിരക്കിന്‍റെ കാര്യത്തില്‍ ബ്രീസില്‍ രണ്ടാമതാണ്. ഈ സാഹചര്യത്തില്‍ കോപ്പ നടത്താന്‍ മുന്‍കൈ ഏറ്റെടുത്തതില്‍ രാജ്യത്ത് പ്രതിഷേധം രൂക്ഷമാണ്.

മുന്നൊരുക്കങ്ങള്‍ക്കുള്ള സമയക്കുറവാണ് ബ്രസീല്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. 11 ദിവസങ്ങള്‍ കൂടിയെ ടൂര്‍ണമെന്‍റിന് ഇനി ശേഷിക്കുന്നുള്ളൂ. ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെ മത്സരിക്കുമ്പോള്‍ താമസ സൗകര്യം ഉള്‍പ്പെടെ ഒരുക്കുക വെല്ലുവിളിയാകും. ബയോ സെക്വയര്‍ ബബിളിനുള്ളില്‍ മത്സരം വിജയകരമായി പൂര്‍ത്തിയാക്കാന്‍ വലിയ തോതിലുള്ള മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഇവ ഫലപ്രദമായി പൂര്‍ത്തിയാക്കാന്‍ സംഘാടകര്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. പൊതുജനങ്ങളുടെ പ്രതിഷേധം ഉള്‍പ്പെടെ കനക്കുമ്പോള്‍ ടൂര്‍ണമെന്‍റ് നടത്തിപ്പ് ദുഷ്‌കരമാകാന്‍ സാധ്യത കൂടുതലാണ്.

ലാറ്റിനമേരിക്കന്‍ പോരട്ടം

എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ആദ്യ ഘട്ട പോരാട്ടം. തുടര്‍ന്ന് ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ പോരാട്ടങ്ങളും കിരീട പോരാട്ടവും ലൂസേഴ്‌സ് ഫൈനലും നടക്കും. ഗ്രൂപ്പ് എയില്‍ അര്‍ജന്‍റീന, ചിലി, ബൊളീവിയ, യുറുഗ്വെ, പരാഗ്വെ എന്നീ രാജ്യങ്ങളും ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, കൊളംബിയ, വെനസ്വേല, അക്വഡേര്‍, പെറു എന്നീ രാജ്യങ്ങളുമാണ് ഉള്ളത്. ജൂണ്‍ 14ന് നടക്കാനിരിക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീലും വെനസ്വേലയും നേര്‍ക്കുനേര്‍ വരും. ഫൈനല്‍ പോരാട്ടം ജൂലൈ 11ന് പുലര്‍ച്ചെ 5.30ന് നടക്കും. ഏക പാദത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ സെമി ഫൈനല്‍ പോരാട്ടങ്ങളിലൂടെയാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.