റിയോ ഡിജനീറോ : കോപ്പയിലെ ചങ്ക് ബ്രോസിന്‍റെ പോരാട്ടത്തില്‍ ജയം സ്വന്തമാക്കി മെസിയും കൂട്ടരും. യുറുഗ്വായ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്‍റീനയുടെ ജയം. ആദ്യ പകുതിയുടെ 13-ാം മിനിട്ടില്‍ ഹെഡറിലൂടെ മിഡ്‌ഫീല്‍ഡര്‍ റോഡ്രിഗസാണ് വിജയ ഗോള്‍ കണ്ടെത്തിയത്. മെസിയുടെ അസിസ്റ്റിലായിരുന്നു ഗോള്‍.
മെസിയും സുവാരസും തമ്മിലുള്ള സൗഹൃദം കൗതുകം നിറച്ച മത്സരത്തില്‍ അര്‍ജന്‍റീന തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മെസിയും കൂട്ടരും ആറ് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തപ്പോള്‍ സുവാരസും എഡിസണ്‍ കവാനിയും ചേര്‍ന്ന യുറുഗ്വായ് മുന്നേറ്റത്തിന് ഒരു തവണ പോലും അര്‍ജന്‍റീനയുടെ ഗോള്‍ മുഖത്തേക്ക് എത്താനായില്ല.
-
#CopaAmérica 🏆
— Copa América (@CopaAmerica) June 19, 2021 " class="align-text-top noRightClick twitterSection" data="
¡EL CLÁSICO DEL RÍO DE LA PLATA FUE ALBICELESTE! @Argentina se quedó con el partido ante @Uruguay gracias al gol de Guido Rodríguez y estas fueron las jugadas más destacadas 👏🏼
🇦🇷 Argentina 🆚 Uruguay 🇺🇾#VibraElContinente #VibraOContinente pic.twitter.com/xVRQdjGMQf
">#CopaAmérica 🏆
— Copa América (@CopaAmerica) June 19, 2021
¡EL CLÁSICO DEL RÍO DE LA PLATA FUE ALBICELESTE! @Argentina se quedó con el partido ante @Uruguay gracias al gol de Guido Rodríguez y estas fueron las jugadas más destacadas 👏🏼
🇦🇷 Argentina 🆚 Uruguay 🇺🇾#VibraElContinente #VibraOContinente pic.twitter.com/xVRQdjGMQf#CopaAmérica 🏆
— Copa América (@CopaAmerica) June 19, 2021
¡EL CLÁSICO DEL RÍO DE LA PLATA FUE ALBICELESTE! @Argentina se quedó con el partido ante @Uruguay gracias al gol de Guido Rodríguez y estas fueron las jugadas más destacadas 👏🏼
🇦🇷 Argentina 🆚 Uruguay 🇺🇾#VibraElContinente #VibraOContinente pic.twitter.com/xVRQdjGMQf
അര്‍ജന്‍റീനയുടെ ഒരു ഷോട്ട് ലക്ഷ്യം ഭേദിച്ചപ്പോള്‍ ലക്ഷ്യമില്ലാത്ത കളിയാണ് യുറുഗ്വായുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പന്തടക്കത്തിന്‍റെ കാര്യത്തിലും പാസ് ആക്വറസിയുടെ കാര്യത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
Also Read: ഇന്ത്യയുടെ 'പറക്കും സിംഗ്'; ഇതിഹാസ താരം മിൽഖ സിംഗ് വിടവാങ്ങി
ജയത്തോടെ ഗ്രൂപ്പ് ബിയിലെ പോയിന്‍റ് പട്ടികയില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി ചിലി ഒപ്പമുണ്ട്. കോപ്പയിലെ അടുത്ത മത്സരത്തില്‍ പരാഗ്വായാണ് മെസിയുടെയും കൂട്ടരുടെയും എതിരാളികള്‍. ചിലിക്കെതിരെയാണ് യുറുഗ്വായുടെ അടുത്ത മത്സരം.