റിയോ ഡിജനീറോ: കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് ബ്രസീലില്‍ തന്നെ. കോപ്പയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ബ്രീസിലിയന്‍ സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് നടത്തുന്നതിന് തടസമില്ല. ഗവണ്‍മെന്‍റ് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ഇതുസംബന്ധിച്ച ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടിയായ ബ്രസീല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് കോപ്പ നടത്തുന്നതിന് എതിരെ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. കോപ്പ പോലുള്ള വലിയ ടൂര്‍ണമെന്‍റ് നടത്തുന്നത് രാജ്യത്തെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് ഹര്‍ജിയിലൂടെ പറഞ്ഞു. ഇത് മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിയിലൂടെ പറഞ്ഞു.
കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെ കോപ്പ അമേരിക്ക ഞായറാഴ്‌ച തന്നെ ആരംഭിക്കും. ലാറ്റിനമേരിക്കയിലെ 10 രാജ്യങ്ങള്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും. ബ്രസീലും അര്‍ജന്‍റീനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമായി ഏറ്റുമുട്ടുക.
Also read: 'ആര്‍പ്പോ....യൂറോ....; ലോകം ഇനി കാല്‍പ്പന്തിലേക്ക്, ഇന്ന് കിക്കോഫ്
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങളുണ്ടാകുന്ന രാജ്യം ബ്രസീലാണ്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്‍റ് നടത്തുന്നതിന് പകരം വാക്‌സിനേഷന്‍ ഫലപ്രദമായി നടത്തുകയാണ് വേണ്ടതെന്ന് ബ്രസീലിയന്‍ ജനത ആവശ്യപ്പെടുന്നത്.