ETV Bharat / sports

മാര്‍ട്ടിനസ് വിധി നിര്‍ണയിച്ചു; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍ - കോപ്പ അമേരിക്ക

അര്‍ജന്‍റീനയ്ക്കായി മെസി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പാഴാക്കി.

copa america  argentina-vs-colombia  കോപ്പ അമേരിക്ക  ബ്രസീല്‍
മാര്‍ട്ടിനസ് വിധി നിര്‍ണയിച്ചു; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍
author img

By

Published : Jul 7, 2021, 9:31 AM IST

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ സ്വപ്ന ഫൈനല്‍. രണ്ടാം സെമിയില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് അ‍ര്‍ജന്‍റീന ജയം പിടിച്ചു. നേരത്തെ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഗോള്‍കീപ്പര്‍ എമിലിയാനോ മാ‍ര്‍ട്ടിനസിന്‍റെ തകര്‍പ്പന്‍ പ്രകനമാണ് അര്‍ജന്‍റീനക്ക് ജയം സമ്മാനിച്ചത്. ഷൂട്ടൗട്ടില്‍ മൂന്ന് തകര്‍പ്പന്‍ സേവുകള്‍ നടത്തിയ താരം 3-2നാണ് അര്‍ജന്‍റീനയ്ക്ക് വിജയം സമ്മാനിച്ചത്.

വിധി നിര്‍ണയിച്ചവര്‍

അര്‍ജന്‍റീനയ്ക്കായി മെസി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പാഴാക്കി. കൊളംബിയയുടെ ഡേവിന്‍സണ്‍ സാഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്.

ആദ്യം അര്‍ജന്‍റീന

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകള്‍ കണ്ടെത്തി സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടത്. മത്സരത്തിന്‍റെ ഏഴാം മിനുട്ടില്‍ തന്നെ വലകുലുക്കിയ അര്‍ജന്‍റീനയാണ് ആദ്യം മുന്നിലെത്തിയത്. കൊളംബിയന്‍ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിനുള്ളില്‍ വെച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഗോള്‍ കണ്ടെത്തിയത്.

കൊളംബിയന്‍ മറുപടി

ഗോള്‍ വീണതോടെ ഒപ്പമെത്താന്‍ സകല അടവും കൊളംബിയ പുറത്തെടുത്തുവെങ്കിലും 61ാം മിനുട്ടിലാണ് ഒപ്പം പിടിക്കാനായത്. കര്‍ഡോണ അതിവേഗമെടുത്ത ഫ്രീകിക്കില്‍ അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആംഗിളില്‍ ലൂയിസ് ഫെര്‍‍ണാണ്ടോ ഡയസായിരുന്നു ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 67-ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്ക് അവസരം ഗോളാക്കിമാറ്റാന്‍ സാഞ്ചസിന് കളിഞ്ഞില്ല.

മിന്നലായി മരിയ

ഇതിനിടെ മിന്നല്‍ പ്രകടനം നടത്തിയ ഏഞ്ചല്‍ ഡി മരിയയും പ്രതീക്ഷ നല്‍കിയെങ്കിലും ഗോള്‍ അകന്നു നിന്നു. മരിയ മറിച്ച് നല്‍കിയ പന്തില്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് മാര്‍ട്ടിനസ് ഷോട്ടുതിര്‍ത്തെങ്കിലും മിന കൊളംബിയയെ രക്ഷിച്ചു. 77-ാം മിനുട്ടില്‍ മെസിക്ക് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ബോക്സിന് പുറത്തു നിന്നുമെടുത്ത കിക്ക് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി വീഴുകയായിരുന്നു.

also read:'ഉയര്‍ച്ച താഴ്ചകളുണ്ടാവും; ജീവിത യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും'- ചിത്രം പങ്കുവെച്ച് സ്മൃതി മന്ദാന

82-ാം മിനുട്ടില്‍ മരിയയുടെ പാസില്‍ നിന്നും മെസിയുടെ ഇടംകാലന്‍ ഷോട്ട് ഗോളിയെ മറികടന്നെങ്കിലും പോസ്റ്റില്‍ തട്ടിത്തെറിച്ചു. അധികസമയമായി ലഭിച്ച നാല് മിനുട്ടിലും ഇരു സംഘങ്ങള്‍ക്കും ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.