ബ്രസീൽ : കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബിയില്‍ ആദ്യ ജയം സ്വന്തമാക്കി ചിലി. ബൊളീവിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‍റെ ജയമാണ് ചിലി സ്വന്തമാക്കിയത്. ഒരു ഇംഗ്ലീഷ് വംശജന്‍ ബെൻ ബ്രൈറ്റണാണ് ചിലിക്കായി ഗോള്‍ സ്വന്തമാക്കിയത്.
ഉടനീളം ചിലിയുടെ മേധാവിത്വം കണ്ട മത്സരത്തില്‍. ഫസ്റ്റ് ഹാഫില്‍ ചിലി പന്ത് വരുതിയിലാക്കാന്‍ ശ്രമിച്ചതോടെ ബൊളീവിയയുടെ നീക്കങ്ങൾ പാളി. കിക്കോഫായി 10-ാം മിനിറ്റിൽ തന്നെ ചിലി ഗോൾ നേടി.
ബൊളീവിയൻ പ്രതിരോധത്തിലെ പോരായ്മ മുതലെടുത്തായിരുന്നു ഗോള്‍. മിഡ്‌ഫീല്‍ഡില്‍ നിന്നും പാസ് സ്വീകരിച്ച എഡ്വേർഡോ വർഗസ് നല്‍കിയ അസിസ്റ്റ് ബ്രൈറ്റണ്‍ വലയിലെത്തിച്ചു. 29, 34 മിനിറ്റുകളിൽ തിരിച്ചടിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുകൾ ബൊളീവിയയ്ക്ക് വിനയായി.
രണ്ടാം പകുതിയിൽ ബൊളീവിയ കളിയിലേക്ക് തിരിച്ചുവരാൻ ശ്രമങ്ങൾ നടത്തി. പക്ഷേ ചിലിയുടെ പ്രതിരോധത്തെ ഭേദിക്കാൻ മാർസെലോ മാർട്ടിൻസിന്‍റെ സഹകളിക്കാർക്ക് കഴിഞ്ഞില്ല. 56-ാം മിനിറ്റിൽ എർവിൻ സാവേന്ദ്രയുടെ ഒരു ഉഗ്രൻ ഷോട്ട് ചിലിയൻ ഗോളി ക്ലോഡിയോ ബ്രാവോ തടുത്തിട്ടു.
Also Read: സുവാരസിനെ വീഴ്‌ത്തി മെസി ; കോപ്പയില്‍ അര്‍ജന്‍റീനയ്ക്ക് ആദ്യ ജയം
രണ്ടാം പകുതിയുടെ അവസാനം ബൊളീവിയുടെ ഗോൾ കീപ്പർ കാർലോസ് ലാംപെയുടെ ഇടപെടലുകളില്ലായിരുന്നെങ്കില്‍ ചിലിയുടെ ലീഡ് വര്‍ധിച്ചേനെ. ജയത്തോടെ ചിലിയുടെ നോക്ക് ഔട്ട് സാധ്യതകൾ സജീവമായി.
ആദ്യ മത്സരത്തില്‍ അവര്‍ അർജന്‍റീനയെ സമനിലയിൽ കുരുക്കിയിരുന്നു. എന്നാല്‍ മറുഭാഗത്ത് ബൊളീവിയ പരിതാപകരമായ അവസ്ഥയിലാണ്. ആദ്യ മത്സരത്തിൽ പാരാഗ്വായോടും ബൊളീവിയ പരാജയം വഴങ്ങിയിരുന്നു.