സൂറിച്ച്: കൊവിഡ് 19 കാരണം മാറ്റിവെച്ച ഫിഫ ക്ലബ് ലോകകപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കും. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്ന് മുതല്‍ 11 വരെ ഖത്തറിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരം. ആറ് കോണ്ടിനന്‍റല്‍ കോണ്‍ഫെഡറേഷനുകളും ആതിഥേയ രാജ്യത്തിന്‍റെ ലീഗ് ചാമ്പ്യന്‍മാരും ലോകകപ്പിന്‍റെ ഭാഗമാകും. അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയം, എഡ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ലോകകപ്പ്.
-
🏟️ Education City
— FIFA.com (@FIFAcom) December 23, 2020 " class="align-text-top noRightClick twitterSection" data="
🏟️ Ahmad Bin Ali
🏟️ Khalifa International
📅 The venues and match schedule have been confirmed for February's #ClubWC in Qatar 🏆
ℹ️👉 https://t.co/U4pCDxJJD2 pic.twitter.com/aklrhklepf
">🏟️ Education City
— FIFA.com (@FIFAcom) December 23, 2020
🏟️ Ahmad Bin Ali
🏟️ Khalifa International
📅 The venues and match schedule have been confirmed for February's #ClubWC in Qatar 🏆
ℹ️👉 https://t.co/U4pCDxJJD2 pic.twitter.com/aklrhklepf🏟️ Education City
— FIFA.com (@FIFAcom) December 23, 2020
🏟️ Ahmad Bin Ali
🏟️ Khalifa International
📅 The venues and match schedule have been confirmed for February's #ClubWC in Qatar 🏆
ℹ️👉 https://t.co/U4pCDxJJD2 pic.twitter.com/aklrhklepf
കഴിഞ്ഞ 18ാം തീയ്യതിയാണ് അഹ്മദ് ബിൻ അലി സ്റ്റേഡിയം മത്സരങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. ക്ലബ് ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരം ഖത്തറിലെ ലീഗ് ചാമ്പ്യന്‍മാരായ അൽ ദുഹൈലും ന്യൂസിലാന്‍റിലെ ഓക്ക്‌ലാൻഡ് സിറ്റിയും തമ്മില്‍ ഫെബ്രുവരി ഒന്നിന് നടക്കും. കലാശപ്പോര് ഫെബ്രുവരി 11 ന് എഡ്യൂസിറ്റിയിലും അരങ്ങേറും. യൂറോപ്യൻ ചാമ്പ്യൻമാരായ ജർമ്മൻ ടീം ബയേൺ മ്യൂണിക്ക്, മെക്സിക്കോയിൽ നിന്നുള്ള ടൈഗ്രെസ് യുഎഎൻഎൽ, ഈജിപ്ഷ്യൻ ടീമിലെ അൽ അഹ്ലി എസ്‌സി, സിഎഎഫ് ചാമ്പ്യൻസ് ലീഗ് വിജയികൾ തുടങ്ങിയവര്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാകും.