ETV Bharat / sports

സിറ്റി വിട്ട് ലിറോയ് സാനെ: ഇനി ബയേണിലേക്ക്

നിലവില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറായ 24 വയസുകാരൻ ലിറോയ് സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂണിച്ച് തയാറാണെങ്കിലും കരാർ തുക സംബന്ധിച്ച് ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല.

bayern news  sane news  manchester city news  ബയേണ്‍ വാർത്ത  സാനെ വാർത്ത  മാഞ്ചസ്റ്റർ സിറ്റി വാർത്ത
സാനെ
author img

By

Published : May 7, 2020, 12:45 PM IST

മ്യൂണിച്ച്: ജർമന്‍ താരം ലിറോയ് സാനെ ബയേണ്‍ മ്യൂണിക്കുമായി അഞ്ച് വർഷത്തെ കരാറില്‍ എത്തിയതായി സൂചന. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയില്‍ നിന്നും ജർമന്‍ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരായ ബയേൺ മ്യൂണിച്ചിലേക്കാണ് താരം കൂടുമാറുന്നത്. നിലവില്‍ മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങറാണ് 24 വയസുകാരനായ ലിറോയ് സാനെ. പക്ഷേ കരാർ തുക സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ സാനെയുടെ വിപണി മൂല്യത്തിന്‍റെ പകുതി മാത്രം നല്‍കാനാണ് ബയേണ്‍ തയ്യാറാകുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ വെംബ്ലിയില്‍ ലിവർപൂളിന് എതിരായ മത്സരത്തില്‍ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് സാനെ പിന്നീട് കളിച്ചിട്ടില്ല. ജർമന്‍ ക്ലബ് ഷാല്‍ക്കെയില്‍ നിന്നും 2016-ലാണ് സാനെ മാഞ്ചസ്റ്റർ സിറ്റിയില്‍ എത്തുന്നത്. 2021-വരെയാണ് താരത്തിന് സിറ്റിയുമായി കരാറുള്ളത്. 37 മില്യണ്‍ പൗണ്ടിനാണ് അന്ന് താരം സിറ്റിയുമായി കരാർ ഉറപ്പിച്ചത്.

കഴിഞ്ഞ വർഷവും സാനെയെ സ്വന്തമാക്കാന്‍ ബയേണ്‍ ശ്രമിച്ചിരുന്നു. അന്ന് സാനെക്ക് 100 മില്യന്‍ യൂറോയുടെ മൂല്യമാണ് കല്‍പ്പിച്ചിരുന്നത്. എന്നാല്‍ പരിക്കേറ്റതോടെ സ്ഥിതിഗതികൾ മാറി മറിയുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.