ലണ്ടന്‍: സീസണില്‍ തുടര്‍ച്ചയായി 13 മത്സരങ്ങളില്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഗബ്രിയേല്‍ ജീസസും, റഹീം സ്റ്റര്‍ലിങ്ങും വല കുലുക്കിയ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ബേണ്‍ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ പരാജയപ്പെടുത്തി. ആദ്യ പകുതിയിലെ മൂന്ന്, 38 മിനിട്ടുകളിലായിരുന്നു ഇരു ഗോളുകളും. ഗോളി നിക്ക് പോപ്പിന്‍റെ നിര്‍ണായക സേവുകളിലൂടെയാണ് സിറ്റിക്കെതിരായ വമ്പന്‍ തോല്‍വി ഒഴിവാക്കാന്‍ ബേണ്‍ലിക്ക് സാധിച്ചത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് മൂന്ന് പോയിന്‍റിന്‍റെ മുന്‍തൂക്കം ലഭിച്ചു. സിറ്റിക്ക് 47ഉം രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് 44ഉം പോയിന്‍റാണുള്ളത്.
-
A huge weekend coming up at the 🔝 pic.twitter.com/lQHp1GoIak
— Premier League (@premierleague) February 4, 2021 " class="align-text-top noRightClick twitterSection" data="
">A huge weekend coming up at the 🔝 pic.twitter.com/lQHp1GoIak
— Premier League (@premierleague) February 4, 2021A huge weekend coming up at the 🔝 pic.twitter.com/lQHp1GoIak
— Premier League (@premierleague) February 4, 2021
ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രൈറ്റണ്‍ പരാജയപ്പെടുത്തി. ബ്രൈറ്റണ് വേണ്ടി സ്റ്റീവന്‍ അല്‍സാട്ടെ വിജയ ഗോള്‍ സ്വന്തമാക്കി. നേരത്തെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ദുര്‍ബലരായ ബേണ്‍ലിക്കെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തിലും ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.
ലീഗില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ് ഹാം പരാജയപ്പെടുത്തിയപ്പോള്‍ ലീഡ്‌സ് യുണൈറ്റഡിനെ എവര്‍ടണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ജയത്തോടെ വെസ്റ്റ് ഹാമും എവര്‍ട്ടണും ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആദ്യ എട്ടില്‍ ഇടം നേടി.