ETV Bharat / sports

'ഈ യാത്ര സ്വപ്‌ന തുല്ല്യം'; ഖേൽരത്‌ന ജേതാവ് സുനില്‍ ഛേത്രി മനസ് തുറക്കുന്നു - സുനില്‍ ഛേത്രി

2005 ജൂൺ 12-ന് പാകിസ്ഥാനെതിരായ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ, രാജ്യത്തിന്‍റെ ഫുട്ബോൾ ചരിത്രം പലതവണ തിരുത്തിയെഴുതാന്‍ ഛേത്രിക്കായിട്ടുണ്ട്.

Sunil Chhetri  Khel Ratna awardee Sunil Chhetri  Indian football  Sports awards  Khel Ratna  സുനില്‍ ഛേത്രി  ഖേൽരത്‌ന
'ഈ യാത്ര സ്വപ്‌ന തുല്ല്യം'; ഖേൽരത്‌ന ജേതാവ് സുനില്‍ ഛേത്രി മനസ് തുറക്കുന്നു
author img

By

Published : Nov 3, 2021, 10:30 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന നേടുന്ന ആദ്യത്തെ ഫുട്‌ബോള്‍ താരമാവുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. 2005 ജൂൺ 12-ന് പാകിസ്ഥാനെതിരായ അന്താരാഷ്ട്ര അരങ്ങേറ്റം മുതൽ, രാജ്യത്തിന്‍റെ ഫുട്ബോൾ ചരിത്രം പലതവണ തിരുത്തിയെഴുതാന്‍ ഛേത്രിക്കായിട്ടുണ്ട്.

രാജ്യന്തര ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ അര്‍ജന്‍റീനന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം അഞ്ചാം സ്ഥാനത്താണ് നിലവില്‍ ഛേത്രിയുള്ളത്. 80 ഗോളുകളാണ് ഇരുവരുടേയും പേരിലുള്ളത്. ഇപ്പോഴിതാ 16 വര്‍ഷങ്ങളായുള്ള തന്‍റെ കളി ജീവിതം സ്വപ്ന തുല്ല്യമാണെന്ന് വീണ്ടും ആവര്‍ത്തിക്കുകയാണ് താരം.

"പുരസ്‌ക്കാര നേട്ടം ശരിക്കും പ്രചോദിപ്പിക്കുന്നു. പുരസ്‌ക്കാരത്തിന് നന്ദി. എന്‍റെ കരിയര്‍ സ്വപ്‌ന തുല്ല്യമാണെന്ന് ഞാന്‍ പലപ്പോഴും പറയാറുള്ളതാണ്. കുടുംബത്തിന്‍റെയും സഹതാരങ്ങളുടേയും പരിശീലിപ്പിച്ച കോച്ചുമാരുടേയും പിന്തുണയില്ലാതെ ഇതൊന്നും നേടാന്‍ കഴിയുമായിരുന്നില്ല. ഇത്രയും വര്‍ഷങ്ങളില്‍ ഒരുപാട് മത്സരങ്ങള്‍ ദേശീയ ടീമിനായി കളിക്കുകയെന്നത് അതിശയകരമാണ്. ഇതൊരു മികച്ച യാത്രയാണ് " 36കാരനായ ഛേത്രി പറഞ്ഞു.

എറ്റവും കൂടുതല്‍ സ്വാധീനച്ച വ്യക്തിയാരെന്ന ചോദ്യത്തിനോട് താരം പ്രതികരിച്ചതിങ്ങനെ.. "നമുക്ക് ചുറ്റും പ്രോത്സാഹിപ്പിക്കുകയും പ്രചോദനമാവുകയും ചെയ്യുന്ന നിരവധി പേരുണ്ട്. ചുറ്റിലും നമ്മള്‍ നോക്കിക്കൊണ്ടേയിരിക്കണം. കൂടുതൽ പഠിക്കാനുള്ള ആഗ്രഹം നിങ്ങളിലുണ്ടെങ്കില്‍ നിങ്ങളുടെ അന്വേഷണങ്ങളും തുടരും.

കൊവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തിപ്പോലും ആളുകളെ സഹായിക്കാന്‍ ഇറങ്ങിത്തിരിച്ച ധാരാളം പേരുണ്ട്. ഈ ആളുകൾ അസാധാരണരാണ്! അതിനാൽ ആരെങ്കിലും അന്വേഷിക്കുകയാണെങ്കിൽ പ്രചോദനം, അത് എല്ലായിടത്തുമുണ്ട്. കണ്ടെത്തണമെങ്കിൽ, നിങ്ങൾക്ക് എവിടെയും തിരയാം." ഛേത്രി പറഞ്ഞു.

പത്മശ്രീ നേടിയ ചുരുക്കം ചില ഇന്ത്യൻ ഫുട്ബോൾ താരങ്ങളില്‍ ഒരാള്‍ കൂടിയായ ഛേത്രി അർജുന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്. ജാവലിന്‍ താരം നിരജ് ചോപ്ര, ഹോക്കി താരം ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷ്, ഗുസ്‌തി താരം രവി കുമാര്‍, ബോക്‌സിങ് താരം ലവ്‌ലിന ബോര്‍ഗോഹെയ്ന്‍, പാരാ ഷൂട്ടിങ് താരം അവാനി ലേഖാര, ക്രിക്കറ്റ് താരം മിതാലി രാജ് ഉള്‍പ്പടെ 12 പേരാണ് ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.