മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഗ്രൂപ്പ് ബിയില്‍ മൊന്‍ചെന്‍ഗ്ലാഡ്ബാച്ചിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചാണ് റയലിന്‍റെ പ്ലേ ഓഫ് പ്രവേശനം. ആറ് മത്സരങ്ങളില്‍ നിന്നും 10 ജയങ്ങളുള്ള റയല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.
-
🏁 FT: @realmadriden 2-0 @borussia_en
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 9, 2020 " class="align-text-top noRightClick twitterSection" data="
⚽ @Benzema 9', 32'#Emirates | #HalaMadrid pic.twitter.com/EIwDZh7deL
">🏁 FT: @realmadriden 2-0 @borussia_en
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 9, 2020
⚽ @Benzema 9', 32'#Emirates | #HalaMadrid pic.twitter.com/EIwDZh7deL🏁 FT: @realmadriden 2-0 @borussia_en
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) December 9, 2020
⚽ @Benzema 9', 32'#Emirates | #HalaMadrid pic.twitter.com/EIwDZh7deL
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുന്നേറ്റ താരം കരീം ബെന്‍സേമയുടെ ഇരട്ട ഗോളിന്‍റെ കരുത്തിലാണ് റയല്‍ പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. ഹെഡറിലൂടെയാണ് രണ്ട് ഗോളുകളും പിറന്നത്.
ഒമ്പതാം മിനിട്ടില്‍ ലൂക്കാസ് വാസ്‌ക്വിസ് ഇടത് വിങ്ങിലൂടെ നല്‍കിയ അസിസ്റ്റ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബെന്‍സേമ ഗോളാക്കി മാറ്റുകയായിരുന്നു. മുന്നേറ്റ താരം റോഡ്രിഡോ നല്‍കിയ പാസില്‍ നിന്നാണ് ബെന്‍സേമ രണ്ടാമത് ഗോള്‍ കണ്ടെത്തിയത്.ജയത്തോടെ റയല്‍ മാഡ്രിഡിന് വേണ്ടി 150 ജയങ്ങള്‍ സ്വന്തമാക്കുന്ന പരിശീലകനെന്ന നേട്ടം സിനദന്‍ സിദാന്‍ സ്വന്തമാക്കി.